കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ ഉടന്‍ നിയമിക്കണം

കൂട്ടിലങ്ങാടി :വില്ലേജ് ഓഫീസില്‍ സ്ഥിരമായിട്ട് ഓഫീസര്‍ ഇല്ലാതായിട്ട് മാസങ്ങളായി ,ഇലക്ഷന് വേണ്ടി മലപ്പുറം കളക്ടേറ്റ് ജീവനക്കാരിയെ വില്ലേജ് ഓഫീസറായി നിയമിച്ചെങ്കിലും ഇലക്ഷന്‍ നടത്തി അവര്‍ തിരികെ പോയി . ജില്ലയില്‍ തന്നെ ജനബാഹുല്ല്യ മുള്ള വില്ലേജ് ഓഫീസു കളില്‍ ഒന്നാണ് കൂട്ടിലങ്ങാടി . ആയതു കൊണ്ടു തന്നെ പൊതു ജനങ്ങള്‍ക്ക് വേഗത്തില്‍ റവന്യൂ സൗകര്യങ്ങ ള്‍ അനുവദിച്ച് കിട്ടാന്‍ ഒരു സ്ഥിരം വില്ലേജ് ഓഫീസറെ ഉടന്‍ നിയമിക്കണമെന്ന് മങ്കട ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍് മന്‍സൂര്‍ പള്ളിപ്പുറ ത്തിന്റെ നേത്രത്വത്തില്‍ നാസര്‍ പടിഞാറ്റുംമുറി , നാസര്‍ വള്ളിക്കാപറ്റ , മുനീര്‍ പെരിന്താറ്റിരി , ബാവ പാറടി എന്നിവര്‍ മലപ്പുറം എ ഡി എമ്മിന് നിവേദനം നല്‍കി.

Related posts

Leave a Comment