Connect with us
48 birthday
top banner (1)

Politics

കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന്; നാളെത്തെ
ഇടതുമുന്നണി യോഗത്തിൽ തീരുമാനമായേക്കും

Avatar

Published

on

തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് -എമ്മിന് കോട്ടയം സീറ്റ് നൽകുന്ന കാര്യത്തിൽ നാളെത്തെ ഇടതുമുന്നണി യോഗത്തിൽ തീരുമാനമാകും. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനായിരുന്നു സ്ഥാനാർത്ഥി. ഇത്തവണ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ അവർക്ക് തന്നെ സീറ്റ് നൽകാനാണ് തീരുമാനം. അതേസമയം, 15 സീറ്റുകളിൽ സിപിഎം മൽസരിക്കും. നാല് സീറ്റ് സിപിഐയ്ക്കും നൽകും. എം സ്വരാജ്, ഡോ. തോമസ് ഐസക്ക്, കെ.കെ ശൈലജ, എ.കെ ബാലൻ എന്നിവരെ രംഗത്തിറക്കാനുള്ള ആലോചനകൾ സിപിഎമ്മിൽ നടക്കുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾക്കായി സിപിഎം നേതൃയോഗങ്ങൾ ഇന്നുമുതൽ തിങ്കളാഴ്ചവരെ നടക്കും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഈ സീറ്റുകൾ മാറാൻ സാധ്യതയില്ല. ലോക്സഭാ സീറ്റ് ചർച്ചകൾ നടത്താൻ സിപിഐയുടെ നേതൃയോഗങ്ങൾ ഇന്നലെ ആരംഭിച്ചു.
സിപിഐയ്ക്ക് തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. പന്ന്യൻ രവീന്ദ്രൻ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും തെരഞ്ഞെടുപ്പ് രംഗത്തേക്ക് താനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്. മാവേലിക്കരയിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അരുൺകുമാറും വയനാട്ടിൽ സിപിഐ ദേശീയ നിർവാഹ സമിതി അംഗം ആനി രാജയും തൃശൂരിൽ വി.എസ് സുനിൽകുമാറും മത്സരിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ 19 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിനു വിജയിക്കാനായത്.

Kerala

സിദ്ധാര്‍ഥിന്റെ മരണം: കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ നിരാഹാര സമരം ആരംഭിച്ചു

Published

on

തിരുവനന്തപുരം: വയനാട് പൂക്കോട്ടൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായ എസ് എഫ് ഐ ക്രിമിനലുകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഡീന്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല അധികൃതരെ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ നിരാഹാര സമരം ആരംഭിച്ചുപ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിരാഹാരം സമരം ഉദ്ഘാടനം ചെയ്തു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തതല്ല, എസ്.എഫ്.ഐ ക്രിമിനലുകള്‍ കൊന്നതാണ്. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സി.ബി.ഐ അന്വേഷിക്കണം. എസ്.എഫ്.ഐയുടെ നരനായാട്ടിന് കൂട്ടു നിന്ന ഡീനിനെ പുറത്താക്കണം. ഡീന്‍ ഉള്‍പ്പടെയുള്ള അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Kerala

വിഷയം തണുത്താല്‍ പൊലീസ് കള്ളക്കളി കളിക്കും; സിബിഐ അന്വേഷണം വേണമെന്ന് വി എം സുധീരന്‍

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍. സിദ്ധാര്‍ത്ഥന്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണെന്ന് സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനകത്ത് ആദ്യം പൊലീസിന്റെ നിലപാട് പൊസീറ്റീവായിരുന്നില്ല. കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും സുധീരന്‍ പറഞ്ഞു.

ന്യായമായ സംശയം വിഷയം തണുത്തു കഴിഞ്ഞാല്‍ പൊലീസ് ഇതില്‍ ഏതെങ്കിലും തരത്തില്‍ കള്ളക്കളി കളിക്കുമോ എന്നതാണ്. പൊലീസിന് മേല്‍ അത്രയധികം രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ട്. ഇത് വിലയിരുത്തുമ്പോള്‍ മരണത്തെ കുറിച്ച് കേന്ദ്ര ഏജന്‍സിയായ സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലാവണം അന്വേഷണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Kerala

ഭാഷയില്‍ മിതത്വം പാലിക്കണം: പി സി ജോര്‍ജ്ജിനു താക്കീതുമായി കെ സുരേന്ദ്രന്‍

Published

on

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ പരസ്യമായി പ്രതികരിച്ച പിസിജോര്‍ജിനെതിരെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.പി സിക്കെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.പാര്‍ട്ടി എല്ലാം മനസിലാക്കുന്നു.അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല.മികച്ച സ്ഥാനാര്‍ത്ഥിയാണ്,അദ്ദേഹം വിജയിക്കും.പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്‌സ് ബുക്കിലൂടെ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പിസിജോര്‍ജ് ഇപ്പോള്‍ വന്നല്ലേയുള്ളൂ, നിലവില്‍ നടപടിയെടുത്തത് വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ളവര്‍ക്കു നേരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Featured