കോട്ടയം നഗരസഭാഭരണം തിരിച്ചുപിടിച്ചു യുഡിഎഫ്; ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്സൺ

കോട്ടയം നഗരസഭയിൽ ഭരണം വീണ്ടും യു.ഡി.എഫിന്. ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും ചെയര്‍പഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ചികില്‍സയിലുള്ള സി.പി.എം. അംഗം വോട്ടെടുപ്പിനെത്താത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. എൽ ഡി എഫ്, യു ഡി എഫ് മുന്നണിക്ക് പുറമെ ബിജെപിയും മത്സരിച്ചു. ഇത് സത്യത്തിന്റെ വിജയമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

യുഡിഎഫ് 22, എല്‍ഡിഎഫ് 21 എന്നിങ്ങനെയാണ് വോട്ട് നില. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി ടിഎം മനോജാണ് വോട്ടെടുപ്പിന് എത്താത്തത്. കഴിഞ്ഞ 20 വര്‍ഷമായി യുഡിഎഫാണ് നഗരസഭ ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു എല്‍ഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ യുഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായത്. അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളുടെ പിന്തുണ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടിയിരിക്കെയായിരുന്നു. എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന് അറിയിച്ചത്. ആകെ 52അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്.

Related posts

Leave a Comment