Connect with us
48 birthday
top banner (1)

Kuwait

കോട്ടയം ഫെസ്റ്റ് വെള്ളിയാഴ്ച: ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യാഥിതി

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത്‌സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) എട്ടാം വാര്‍ഷികാഘോഷം ‘കോട്ടയം ഫെസ്റ്റ് 2024’ നവംബര്‍ 29 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ബാസിയ അസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യാഥിതി പങ്കെടുക്കും.പാല എംഎല്‍എ മാണി സി കാപ്പനും സംബന്ധിക്കും.പൊതുസമ്മേളനത്തില്‍, ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മെഡക്സ് ഹോസ്പിറ്റലിനു വേണ്ടി സിഇഒ മുഹമ്മദ് അലിക്ക് നല്‍കും. ബിസിനസ് എക്‌സലന്റ് അവാര്‍ഡുകള്‍ റോയല്‍ സീഗല്‍ ചെയര്‍മാന്‍ സുനില്‍ പറക്കപാടത്തിനും, യൂണൈറ്റഡ് ലോജിസ്റ്റിക് കമ്പനി മാനേജിഗ് ഡയറക്ടര്‍ സിവി പോളിനും നല്‍കും. പ്രശസ്ത സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും ഗായകരായ അഖില ആനന്ദ്,അഭിജിത് കൊല്ലം, സാംസണ്‍ സില്‍വ എന്നിവര്‍ നയിക്കുന്ന സംഗീത നിശയും, കുവൈത്തിലെ കലാകാരന്മാരുടെ നൃത്താവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്.

സ്‌കൂള്‍ കുട്ടികള്‍ക്കള്‍ക്കായി ആരംഭിച്ച ‘കനിവ്’ വിദ്യാഭ്യാസ പദ്ധതി കൂടുതല്‍ വിദ്യാര്‍തഥികളിലേക്ക് എത്തിക്കും.കഴിഞ്ഞ കാലങ്ങളില്‍ കുവൈത്തിലും നാട്ടിലുമായി ചികിത്സാസഹായങ്ങള്‍ എന്നിവക്ക് പുറമെ നിരവധി പേര്‍ക്ക് മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റുകളും നല്‍കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. വയനാട് ദുരിതാശ്വാസ ഫണ്ടിലോക്ക്് സംഘടനയുടെ വക സാമ്പത്തിക സഹായം മന്ത്രി. വി.എന്‍ വാസവന് കൈമാറിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോജി മാത്യു (പ്രസിഡന്റ്), സുമേഷ് ടി സുരേഷ് (ജനറല്‍ സെക്രട്ടറി), പ്രജിത് പ്രസാദ് (ട്രഷറര്‍ ), നിജിന്‍ ബേബി (പ്രോഗ്രാം കണ്‍വീനര്‍), അനൂപ് സോമന്‍ (മുന്‍. പ്രസിഡന്റ് ) സെനി നിജിന്‍ (വനിതാ ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ കുവൈറ്റിൽ പുതിയ വിസ നിയമം വരുന്നു

Published

on

കുവൈറ്റ് സിറ്റി : രാജ്‌ജ്യത്ത് നിലവിലുള്ള വിസ വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ പുതിയ വിസ നിയമം നിലവിൽ വരും. പ്രവാസികൾക്ക് അവരുടെ ബന്ധുക്കളെ ദീർഘകാലത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതിനും വിദേശ രാജ്യങ്ങളുമായുള്ള പരസ്പര ചികിത്സയ്ക്ക് അപേക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് സന്ദർശന വിസകൾക്കുള്ള ഫീസ് നിരക്ക് നിക്ഷിപ്ത ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം ചെയ്തു വരികയാണ്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന പുതിയ വിദേശ താമസ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നടപ്പിലാകും. റസിഡൻസി ആൻഡ് നാഷണാലിറ്റി അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി കുവൈറ്റ് ടിവി ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ വിസിറ്റ് വിസയ്ക്ക് കുവൈറ്റ് 3 കുവൈറ്റ് ദിനാർ മാത്രമേ ഈടാക്കുന്നുള്ളൂ. ചില വിദേശ രാജ്യങ്ങൾ 70 ദിനാറും ഉം അതിൽ കൂടുതലും ഈടാക്കുന്നുണ്ട് . കൂടാതെ, പുതിയ നിയമത്തിൽ കുടുംബ സന്ദർശനങ്ങൾ ഒരു മാസത്തിന് പകരം മൂന്ന് മാസത്തേക്കാണ്, ഉയർന്ന ഫീസോട് കൂടി പ്രവാസി സ്പോൺസർമാർക്ക് ഈ സേവനം നൽകുമെന്ന് അൽ-അദ്വാനി പറഞ്ഞു, കമ്മിറ്റി ഇപ്പോഴും വിഷയം പഠിച്ചു കൊണ്ടിരിക്കു കയാണ്. നിയമം കർശനമായി പ്രയോഗിച്ചതിനാൽ വിസിറ്റ് വിസ ലംഘിക്കുന്നവർ കുവൈത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് സ്ത്രീകൾക്ക് അവരുടെ കുട്ടികളെ 10 വർഷത്തെ റെസിഡൻസിക്ക് സ്പോൺസർ ചെയ്യാവുന്നതാണ്, അത് പുതുക്കാവുന്നതാണ്. കുവൈറ്റ് സ്ത്രീകളുടെ കുട്ടികളെ എല്ലാ റസിഡൻസി ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ മറ്റ് പ്രവാസികൾക്കുള്ള ആറ് മാസത്തെ സമയപരിധി യേക്കാൾ കൂടുതൽ കാലം കുവൈറ്റിന് പുറത്ത് താമസിക്കാം, സ്ത്രീകൾ സ്വാഭാവിക പൗരന്മാരല്ലെങ്കിൽ, അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസിയും നിക്ഷേപം പ്രോത്സാഹി പ്പിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസിയും നിക്ഷേപകർക്ക് ഇൻസെൻ്റീ വുകൾ എന്നിങ്ങനെ ആശാവഹമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാവും. പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തെ റെസിഡൻസി കാലയളവ് നിയമം പുതിയ നിയമത്തിന്റെ ഭാഗമാകും. നിയമം ലംഖിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ഉൾപ്പെടെ കർശന ശിക്ഷാ നടപടികളും പുതുക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കുടുംബ വിസിറ്റ് മൂന്ന് മാസത്തേക്ക് അനുവദിക്കും എന്നറിഞ്ഞത് മുതൽ പുതിയ നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരും എന്ന് ജിജ്ഞാസയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.

Advertisement
inner ad
Continue Reading

Kuwait

ഹ്രസ്വ സിനിമകളുടെ ആഘോഷംനോട്ടം 2024ന് തിരശീല വീണു !

Published

on

കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ 11-മത്‌ കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2024” ഡിസംബർ 6‌ വെള്ളിയാഴ്ച്ച ഡി പി എസ് സ്കൂൾ അഹമദിയിൽ അരങ്ങേറി. പ്രശസ്ത സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യ അഥിതിയായ ചടങ്ങിനു അസോസിയേഷൻ ബേബി ഔസഫ് അധ്യക്ഷത വഹിച്ചു. കണിയാപുരം രാമചന്ദ്രൻ സ്മാരക പ്രഥമ ‘യുവപ്രതിഭ’ പുരസ്‌കാരം മലയാള സിനിമാ ലോകത്ത് കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രതിഭ ശ്രീ വിഷ്ണു ഉണ്ണികൃഷ്ണന് അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ടും പ്രശസ്തിപത്രം അസോസിയേഷൻ പ്രസിഡണ്ട് ബേബി ഔസേഫും സമർപ്പിച്ചു. കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തിൽ പ്രശസ്തിപത്രം സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. ഫെസ്റ്റിവൽ ഡയറകടർ വിനോദ് വലൂപറമ്പിൽ കൺവീനർ ബിവിൻ തോമസ് എന്നിവർ സംസാരിച്ചു. സുവനീർ കൺവീനർ ബിവിൻ തോമസ് ഫെസ്റ്റിവൽ ജൂറി ചെയർമാൻ ഡോ.സി എസ് വെങ്കിടേശ്വരന് നൽകി പ്രകാശനം നിർവഹിച്ചു. പ്രശസ്ത ഫിലിം നിരൂപകൻ ഡോ.സി.എസ് വെങ്കിടേശ്വരൻ, സംവിധായകരായ ഡോൺ പാലത്തറ, വി സി അഭിലാഷ്‌ എന്നിവർ സിനിമകളുടെ വിധി നിർണയം നടത്തി. സ്റ്റുഡന്റസ് കാറ്റഗറിയിലുള്ള 2 സിനിമകളും, മെയിൻ കാറ്റഗറിയിൽ 29 സിനിമകളുമാണ് ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. കുവൈറ്റിനു പുറമെ ഇംഗ്ലണ്ടിൽ നിന്നും, മറ്റു ജി.സി.സി.യിൽ നിന്നുമുള്ള സിനിമകളും നോട്ടം മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നു.

ഗ്രാൻഡ് ജൂറി അവാർഡ് മസർ നടുവത്തുവളപ്പിൽ സംവിധാനം ചെയ്ത ദി വൺ ലാസ്റ്റ്‌ കിൽ നേടി. മികച്ച പ്രവാസി ഫിലിമിനും മികച്ച പ്രേക്ഷക ചിത്രത്തിനും ഉള്ള അവാർഡുകൾ മുഹമ്മദ്‌ സാലിഹ്‌ സംവിധാനം ‌ ചെയ്ത പാൽ & പൽ എന്ന സിനിമ നേടി. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാർഡ് നിരോഷ്‌ കൃഷ്ണ രാജേഷ്‌ സംവിധാനം ചെയ്ത കട്ടുറുമ്പിനു ലഭിച്ചു. മികച്ച സംവിധായകൻ രാജീവ്‌ ദേവനന്ദനം ( ഡി പാർട്ടിംഗ്‌), മികച്ച നടൻ നിതിൻ മാത്യു (ജനി), മികച്ച നടി രമ്യ ജയബാലൻ (ജനി/ ഭ്രമരം) & റീമ കെ മേനോൻ ( അവഞ്ച്‌/ ഇഞ്ചസ്‌ എപാർട്‌).സ്ക്രീപ്റ്റ് സാബു സൂര്യചിത്ര (പൗലോസിന്റ്‌ പാട്ടുകൾ), എഡിറ്റർ നിഷാദ്‌ മുഹമദ്‌ (ഓഡിഷൻ33). മികച്ച സിനിമാട്ടോഗ്രാഫർ ആയി അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ഷാജഹാൻ (സിംഫണി ഓഫ്‌ എ ഷൂട്ടർ) തെരഞ്ഞെടുക്കപ്പെട്ടു. സൗണ്ട് ഡിസൈനർ വിഷ്ണു രഘു ( ഹന്ന ). പ്രൊഡക്ഷൻ ഡിസൈൻ അഭിൻ അശോക്‌ ( ഹന്ന),മികച്ച ബാലതാരങ്ങൾ ഗുരുവന്ദിത (ലച്ചു), മഴ ജിതേഷ്‌ (ഭ്രമരം‌), നിരോഷ്‌ കൃഷ്ണ രാജേഷ്‌(കട്ടുറുമ്പ്‌). ജൂറി സ്പെഷൻ മെൻഷൻ: സിനിമാട്ടോഗ്രാഫർ – കെവിൻ ബിനോയ്‌ വറുഗീസ്‌ (നാഹും) എന്നിവരുമായിരുന്നു അവാർഡ് ജേതാക്കൾ. വിഷ്ണു ഉണ്ണികൃഷ്ണൻ ,ഡോ.സി.എസ് വെങ്കിടേശ്വരൻ, ഡോൺ പാലത്തറ, വി സി അഭിലാഷ്‌ എന്നിവർ ചേർന്ന് അവാർഡ് ജേതാക്കൾക്കു അവാർഡ് നൽകി. പങ്കെടുത്ത എല്ലാ സിനിമകൾക്കും പാർട്ടിസിപ്പന്റ് മെമെന്റോ നൽകി.മെയിൻ സ്പോൺസർമാർക്ക് മെമെന്റോകളും കൈമാറി. ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ശ്രീലാൽ ,ഷാജി രഘുവരൻ, ബൈജു തോമസ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ ,മഞ്ജു മോഹൻ, ശ്രീഹരി ,ജോഷി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ കെ.ജി നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

തനിമ വടംവലി 13നു വെള്ളിയാഴ്ച്ച : ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥി

Published

on

കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിൽ നടക്കും . ഉച്ചക്ക്‌ 1:00മുതൽ വൈകീട്ട്‌ 8:00മണി വരെ ‘രാജു സക്കറിയ നഗർ’ നടക്കുന്ന ഓണത്തനിമയിൽ അമീരി പ്രോട്ടോക്കോൾ തലവൻ ബഹു: ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥിയായിരിക്കും. മത്സരവേദി മുൻ കായികതാരവും കുവൈത്ത്‌ സംരംഭകനുമായ സുരേഷ് കാർത്തിക്‌ കാണികൾക്കായ്‌ സമർപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കുൾ അവാർഡ്‌ ദാനവും നടക്കും. 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മമാങ്കത്തിലേക്ക്‌ എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Continue Reading

Featured