Kottayam
കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു
കോട്ടയം :കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു. കോട്ടയത്തിന്റെ 49-ാം മത് ജില്ലാ കളക്ടറാണ് ജോണ്‍ വി. സാമുവല്‍ .ഇന്ന് രാവിലെ 10.30 – ഓടെ കളക്ട്രേറ്റില്‍ എത്തിയ അദ്ദേഹത്തെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
2015 ഐ.എ.എസ്. ബാച്ചുകാരനാണ് ജോണ്‍ വി. സാമുവല്‍. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.
ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡവലപ്മെന്റ് കമ്മിഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Kerala
ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം: രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോട്ടയം ഡി.വൈ. എസ്.പി കെ.ജി. അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ രണ്ടുമണിക്കൂറോളം നീണ്ടു. ഉച്ചക്ക് 12.30നാണ് രവി ഡി.സി. എത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സി.ബുക്‌സിന് ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് രവി ഡി.സി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.പി. ജയരാജനുമായി ഡി.സി.ബുക്‌സിന് കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.
Kerala
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം: പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. പാലക്കാട്ടെ മിന്നും വിജയത്തിനു ശേഷമാണ്രാവിലെ 10 മണിയോടെ രാഹുൽ പുതുപ്പള്ളിയിലെത്തിയത്. വൈകുന്നേരം പാലക്കാടെത്തുന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനായി മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തകർ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം ഉൾപ്പെടെ നിരവധി പൊതു പരിപാടികളിലും മറ്റന്നാൾ മുതൽ രാഹുൽ പങ്കെടുക്കും.
Featured
കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
കോട്ടയം: കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി കെയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തു. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇദ്ദേഹം പ്രവാസിയിൽ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടെങ്കിലും വൈക്കം എസ്ബി.ഐ എടിഎമ്മിൽ വച്ച് ₹25,000 രൂപ കൈമാറുകയായിരുന്നു. ഇതിനിടയിൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login