Kasaragod
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോക്ടറിന് എതിരെ ഉണ്ടായ അക്രമം അതിക്രൂരവും നീചവും എന്ന് കെ ജി ഓ യു
കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോക്ടറിന് എതിരെ ഉണ്ടായ അക്രമം അതിക്രൂരവും നീചവും എന്ന് കെ ജി ഓ യു. അക്രമകാരിയായ പ്രതി പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് പോലീസ് ആശുപത്രിയിൽ എത്തിച്ചത്. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പോലീസിന്റെ വീഴ്ചയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ആശുപത്രികൾക്കും ആശുപത്രി ജീവനക്കാർക്കും എതിരെയുള്ള ആക്രമണത്തിനെതിരെ യുള്ള നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തതകൾ ആരോഗ്യമന്ത്രിക്ക് അറിവുള്ളതാണ്. നിയമത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഓർഡിനൻസ് പുറത്തിറക്കി ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് എ അബ്ദുൽ ഹാരിസും ജനറൽ സെക്രട്ടറി കെ സി സുബ്രഹ്മണ്യനും ആവശ്യപ്പെട്ടു.
Featured
കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ
കാസർകോട്: കാസര്‍കോട് മുന്നാട് സ്വദേശിയായ കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
2017 ആഗസ്റ്റ് 18 നാണ് കായികാധ്യാപികയായ മുന്നാട് സ്വദേശി പ്രീതി ആത്മഹത്യ ചെയ്തത്.ദേശിയ കബഡി താരം കൂടിയായിരുന്നു ഇവര്‍.
പ്രീതിയുടെ ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ, ഭര്‍ത്താവിന്‍റെ അമ്മ ശ്രീലത എന്നിവരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷിച്ചത്.
കേസിലെ രണ്ടാം പ്രതി ഭര്‍തൃപിതാവായ രമേശന്‍ വിചാരണക്കിടയില്‍ മരിച്ചിരുന്നു.ആത്മഹത്യാ പ്രേരണയില്‍ രാകേഷ് കൃഷ്ണയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും ശ്രീലതയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.
ഗാര്‍ഹിക പീഡനത്തില് ഇരുവര്‍ക്കും രണ്ട് വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
മകളെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അനിത പറഞ്ഞു.
ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Kasaragod
കാസർഗോഡ് അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു, സഹോദരനും പരിക്ക്
കാസർഗോഡ്: അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. ചൊവ്വാഴ്‌ച വൈകുന്നേരം നാലരയ്ക്കുണ്ടായ സംഭവത്തിൽ കാസർഗോഡ് പൊവ്വലിൽ അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിൽ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. മജീദിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kasaragod
ക്ലാസ് മുറിയിൽ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു
കാസർഗോഡ്: നീലേശ്വരത്ത് ക്ലാസ് മുറിയിൽ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയ്ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക വിവരം. വിഷമൊന്നും ശരീരത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്ന് രാവിലെ നീലേശ്വരം രാജാസ് ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയിലെത്തിയപ്പോൾ അധ്യാപികയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login