ഇന്ധന നികുതി; കോൺഗ്രസ് കൊറ്റങ്കര മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി

കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതി കൊള്ളയ്ക്കെതിരെ കോൺഗ്രസ്സ് കൊറ്റങ്കര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കേന്ദ്രസർക്കാർ തുച്ഛമായ ഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാന ഗവൺമെന്റ് നികുതി കുറയ്ക്കാത്തത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി കെ ആർ വി സഹജൻ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് വിനോദ് കോണിൽ അദ്ധ്യക്ഷത വഹിച്ചു.

സുമേഷ് ദാസ്, വിനോദ് കാമ്പിയിൽ,ശിവദാസൻപിള്ള, റഹിം ഖാൻ, ബിജുഖാൻ, ബഷീർ, അഹമ്മദ്കോയ, സക്കീർ ഹുസൈൻ,ഷംനാദ് കേരളപുരം, നുജുമുദീൻ,വിനീഷ്, ഷുഹൈബ്,കുമാർ, നസീർ,ആനന്ദ്കൊറ്റങ്കര,സെയ്ദലി,പ്രദീപ് ചന്ദനത്തോപ്പ്, നൗഷാദ്,സാഗർ, അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment