Connect with us
48 birthday
top banner (1)

Kuwait

കോഡ് പാക് വയനാട് ദുരന്ത സഹായ ഫണ്ട് കൈമാറി

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (കോഡ് പാക്) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രെജിസ്ട്രേഷൻ & തുറമുഘ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾക്ക് സംഘടനയുടെ പ്രസിഡന്റ്‌ ശ്രീ ഡോജി മാത്യു കൈമാറി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കല (ആർട്ട്) സൗഹൃദ ഇഫ്‌താർ വിരുന്നൊരുക്കി

Published

on

കുവൈറ്റ്സൗ സിറ്റി : സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവനയുടെയും പ്രതീകമായ വിശുദ്ധ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് ഒന്നിച്ചിരിക്കുവാനും സൗഹൃദം പങ്കിടുവാനുമായി കല (ആർട്ട്) ഇഫ്‌താർ വിരുന്നൊരുക്കി. മാർച്ച് 22, ശനിയാഴ്ച 5 മണിക്ക് അബ്ബാസിയ ഹൈഡെയ്‌ൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കലാ (ആർട്) പ്രസിഡണ്ട് പി കെ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതവും ട്രെഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു. റമദാനും അതിൻ്റെ പ്രാധാന്യവും വിഷയീകരിച്ചും ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നും പ്രമുഖ വാഗ്മി അഷ്‌റഫ് ഏകരൂർ പ്രഭാഷണം നടത്തി. കലാ (ആർട്) വൈസ് പ്രസിഡന്റ് അനീച്ച ഷൈജിത്, ഇഫ്‌താർ കൺവീനർ മുസ്തഫ മൈത്രി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

കല (ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ മുകേഷ്, സുനിൽ കുമാർ, രാകേഷ്, ജോണി, കനകരാജ്, അനിൽ വര്ഗീസ്, പ്രിൻസ്, ലിജോമോൻ, ഗിരീഷ് കുട്ടൻ, സന്തോഷ്, പ്രജീഷ്, ജ്യോതി ശിവകുമാർ, സന്ധ്യാ അജിത്, സിസിത ഗിരീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading

Kuwait

അടൂർ എൻ.ആർ.ഐ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടപ്പിച്ചു. മംഗഫ് കലാസദൻ ഹാളിൽ നടന്ന സംഗമം ഫാ. ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതം ആശംസിച്ചു. സമീർ മുഹമ്മദ് കൊക്കൂർ റമ്ദാൻ സന്ദേശവും, വിബീഷ് തിക്കോടി മത സൗഹാർദ സന്ദേശംവും നല്കി. ഉപദേശക സമിതി ചെയർമാൻ ബിജോ പി. ബാബു, ഇഫ്താർ സംഗമം കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, വനിത വിഭാഗം കൺവീനർ ആശ ശമുവേൽ,മാത്യൂസ് ഉമ്മൻ,അനു.പി.രാജൻ, ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. കായിക വിഭാഗം കൺവീനർ ബിനു ജോണി യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Continue Reading

Kuwait

ട്രിവാൻഡ്രം ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് ട്രിവാന്‍ഡ്രം ക്ലബ്ബ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. സാല്‍മിയ ആർ ഡി എ ഹാളിൽ പ്രസിഡന്റ് ശ്രീ. രാജേഷ് കൃഷ്ണ പാലക്കാടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ലോക കേരളാ സഭ അംഗം ശ്രീ: ബാബു ഫ്രാൻസിസ് ഉല്‍ഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഇസ്മായില്‍ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് സ്ഥാപകനും ചെയർമാനുമായ രതീഷ് വർക്കല ട്രിവാന്‍ഡ്രം ക്ലബിനെ കുറിച്ചുള്ള വിവരണം നൽകി. പ്രവാസി ലീഗല്‍ സെല്‍ രക്ഷാധികാരിയും എൻ എസ് എസ് മുന്‍ പ്രസിഡന്റുമായ ജയകുമാർ, പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് ശ്രീ. ബിജു സ്റ്റിഫൻ, പ്രമുഖ നടക – സിനിമാ പ്രവർത്തകനായ ഷെമേജ് കുമാർ, ഫ്ലയ് വേള്‍ഡ് ഇൻന്റ്ർനാഷണല്‍ ജനറല്‍ മാനേജർ നാഷ്, കലാ പ്രവർത്തകരായ മുഹമദ് സാലി, സജീവ് ഗോവിന്ദശാന്ത, ഡോ. എബ്രാഹാം, വെബ്ജിയോർ ടി വി പ്രവർത്തകരായ നിജാസ് കാസിം, ഷാജഹാൻ, ഫ്യുച്ചർ ഐ തീയേറ്റർ & ഫ്യുച്ചർ ഐ ഫിലിം ക്ലബ് പ്രസിഡന്റ് സന്തോഷ് കുട്ടത്ത്, തണല്‍ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് സുല്‍ഫിക്കർ, ഏഷ്യൻസ് ഇലവൻ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ഷിച്ചു എന്നിവർ ആശംസയറിച്ചു സംസാരിച്ചു. അംഗങ്ങളായ ശ്രീമതി ലിദിയ സ്റ്റിഫന്റെയും അശ്വതിയുടെയും നേതൃത്വത്തില്‍ നടന്ന പ്രോഗ്രാമിൽ ആശ രാജേഷ് സ്വാഗതവും ആതിര ജിബീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Continue Reading

Featured