കോട്ടക്കലില്‍ പകല്‍പന്തം സംഘടിപ്പിച്ചു

കോട്ടക്കല്‍ : വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കുംഎതിരെ സര്‍ക്കാര്‍ തണലിലെ സിപിഎം ഡിവൈഎഫ്‌ഐ അധോലോക മാഫിയക്കുമെതിരെ കോട്ടക്കല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കോട്ടക്കല്‍ ടൗണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പകല്‍പന്തം പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രെട്ടറിമാരായ അജ്മല്‍, മോഹമ്മദ്ക്കുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുധീര്‍ കോട്ടക്കല്‍, ഗോപികൃഷ്ണന്‍ പുല്ലൂര്‍, ബലമുരളി കോട്ടക്കല്‍, ശിഹാബ് കൊട്ടൂര്‍, ആരിഫ് മാങ്ങാടന്‍, നിഖില്‍, ശരണ്‍കൃഷ്ണന്‍, ബിജു, നാസര്‍ കരിങ്ങപ്പാറ, ഷെഫീഖ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment