കൂട്ടിക്കൽ ദുരന്തം ; ഉരുൾപൊട്ടലിൽ പൊലിഞ്ഞത് മൂന്നുകുട്ടികൾ അടങ്ങുന്ന കുടുംബം , മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തു

കൂട്ടിക്കലിലെ ഉരുൾ പൊട്ടലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ എല്ലാവരുടെയും ജീവൻ . ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബമാണ് പ്രകൃതി ദുരന്തത്തിന് ഇരയായത്. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്.

വീടിന് മുകൾഭാഗത്തുണ്ടായ ഉരുൾപ്പൊട്ടലിൽ ഇവരുടെ വീട് ഒലിച്ചു പോവുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത് .മരിച്ച ആറുപേരുടെയും മൃതദേഹം കണ്ടെടുത്തു. കെട്ടിട നിർമ്മാണ വസ്തുക്കൾ വിൽക്കുന്ന കടയിൽ സ്റ്റോർ കീപ്പറായിരുന്നു മാർട്ടിൻ. കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്ത് മൂന്ന് വീടുകൾ ഒലിച്ചുപോയതെന്നാണു റിപ്പോർട്ട്.

Related posts

Leave a Comment