ജന മനസ്സുകളില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഉണര്‍വ്വ് 21 പദ്ധതി.


കൊണ്ടോട്ടി : യൂത്ത് കോൺഗ്രസ്‌ കൊണ്ടോട്ടി നിയോജക മണ്ഡലം  കമ്മിറ്റിയുടെ ഉണർവ്വ് 21 പത്ത് ഇന കർമ്മ പദ്ധതി എ പി അനിൽകുമാർ എം എൽ എ പ്രഖ്യാപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കൊണ്ടോട്ടി അസംബ്ലി പ്രസിഡന്റ്‌ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. താഴെത്തട്ടിൽ നിന്നും വിദ്യാർത്ഥി കളെയും യുവാക്കളെയും ഏകോപിപ്പിച്ച് അവർക്ക് വേണ്ട ഊർജ്ജം നൽകുകയും പ്രോത്സാഹനം നൽകുകയും ചെയ്ത് ഡിസംബർ അവസാനത്തിൽ 1000 സജീവരായ അംഗങ്ങളെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.* ഇന്ധന വിലവർധനയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി വെട്ടിപ്പിനെതിരെ സൈക്കിൾ റിലേ റാലി. * കിടപ്പിലായ രോഗികളെ ദത്തെടുത്ത് അവർക്കാവശ്യമായ പരിചരണം നൽകുന്ന യൂത്ത് മെഡികെയർ.* യുവാക്കളെ ഏകോപിപ്പിച് ഡിസാസ്റ്റർ മാനേജമെന്റ് സംവിധാനം യൂത്ത് ട്രൈ ബ്രിഗേർഡ്‌സ് .* വിദ്യാർത്ഥികളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് യൂണിറ്റ് തലത്തിൽ കലാ മത്സരങ്ങൾ നടത്തി ശിശുദിനത്തിൽ നഹ്‌റു ട്രോഫി സാഹിത്യോത്സവ് 21നടത്തുക.* ജൂലൈ 15 ന് മുന്നേ രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക. * യൂണിറ്റ് കമ്മിറ്റികളെയും മണ്ഡലം കമ്മിറ്റികളെയും ഏകോപിപ്പിച് ഓഗസ്റ്റ്-9 സ്ഥാപകദിനം ആഘോഷിക്കുക. * എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിക്കുക.* ഡെലിഗേറ്റ് ക്യാമ്പ് സംഘടിപ്പിക്കുക. * ഏത് പ്രതിസന്ധി സമയത്തും ആവശ്യമായ സമയത്ത് രക്തം നല്കാൻ രീതിയിലുള്ള യൂത്ത് ബ്ലഡ്‌ ഡോണെറ്റ് ടീം സജ്ജമാക്കുക.* മികച്ച പ്രവർത്തകർക്ക് പ്രോത്സാഹനമായി ആദരവ് -21 സംഘടിപ്പിക്കുക. എന്നിങ്ങനെയുള്ള പത്തിന  പരിപാടിയാണ് പ്രഖ്യാപിച്ചത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി, പി പി മൂസ്സ, അഡ്വ. ഫാത്തിമ റോസ്‌ന,കെ കെ ആലിപ്പു, കെഎംഎ റഹ്മാൻ, ടി ആലിഹാജി, പി എ അബ്ദുൽ അലി മാസ്റ്റർ, കബീർ പുളിക്കൽ, കല്ലുങ്ങൽ ബഷീർ, പ്രമേഷ് സി, ജംഷീദ് കൊട്ടുക്കര, ഷാജുമോൻ നീറാട് , ലത്തീഫ് തീണ്ടാപ്പാറ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment