പെടോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധനയ്‌ക്കെതിരെ ബ്‌ളോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധ സംഗമം

കൊണ്ടോട്ടി:കേന്ദ്ര സര്‍ക്കാറിന്റെ പെടോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധനയ്‌ക്കെതിരെ വാഴക്കാട് ബ്‌ളോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഐക്കരപ്പടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി ആലിഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. ഫാത്തിമ റോഷ്‌ന മുഖ്യപ്രഭാഷണം നടത്തി , എന്‍ അച്ചു, അഡ്വ.കെ പി മുജീബ് റഹ്മാന്‍ , എന്‍ സി അന്‍വര്‍ സാദത്ത്, പത്തായക്കണ്ടി മുഹമ്മദലി, ശിവനുണ്ണി മറ്റ് ബ്‌ളോക്ക് കമ്മറ്റി, മണ്ഡലം കമ്മറ്റി, യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

Related posts

Leave a Comment