യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പകല്‍പന്തം നടത്തി

കൊണ്ടോട്ടി :വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണ തണലിലെ സി പി എം ഡി വൈ എഫ് ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റി പകല്‍ പന്തം തെളിയിച്ച് പ്രതിഷേ ധിച്ചു.കൊണ്ടോട്ടി ബസ്റ്റാന്റിന് മുന്നില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് സെക്രെട്ടറി നിതീഷ് പി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രെട്ടറി അഷ്‌റഫ് കുഴിമണ്ണ,ഷാജുമോന്‍ നീറാട്, ദാവൂദ് കെപി, ഫൈസല്‍ ആലുങ്ങള്‍, വിനീഷ് പുഞ്ചപ്പാടം,മനാഫ് കൊണ്ടോട്ടി, നിമേഷ് അഴിഞ്ഞിലം, റാഷിദ് പണിക്കരപ്പുറായി, യാസിര്‍ പെരിയമ്പലം, ഗഫൂര്‍ പെരിയമ്പലം,ഷിഹാബ് വാഴക്കാട്, ഫാരിസ് കെ പി, മഹേഷ് പരതക്കാട് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment