ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ റിലേ റാലി നടത്തി

കൊണ്ടോട്ടി :ഇന്ധന വിലവര്‍ധനവിനെ തിരെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതി വെട്ടിപ്പിന്നെതിരെയും യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സൈക്കിള്‍ റിലേ റാലി നടത്തി.സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് റാലി ക്യാപ്റ്റന്‍ അന്‍വര്‍ അരൂരിന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.സാധാരണക്കാരെ പിടിച്ചു പറിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ഒരു പങ്ക് സംസ്ഥാന സര്‍ക്കാരും പറ്റുകയാണന്ന് ആര്യാടന്‍ ഷൌക്കത്ത് പറഞ്ഞു. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു, മുന്‍സിപ്പല്‍ പ്രസിഡന്റ് കബീര്‍ പുളിക്കല്‍,ദാവൂദ് കെപി, കെ എന്‍ മൊയ്ദീന്‍,സി എം അലി, ഫൈസല്‍ ആലുങ്ങള്‍, മാനു കെ എന്‍, കെ കെ അലവി, പ്രശാന്ത് മാസ്റ്റര്‍, മുഹമ്മദ് ഷാ മാസ്റ്റര്‍, കെ എം ഷുഹൈബ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാവിലെ 9 മണിക്ക് മുസ്‌ലിയാരങ്ങാടിയില്‍ നിന്ന് തുടങ്ങിയ പ്രധിഷേധ റാലി ഉച്ചയോടെ പുളിക്കല്‍ വഴി ചെറുകാവ് 11 ആം ൈമലില്‍ അവസാനിച്ചു . ഭക്ഷണ ശേഷം വാഴയൂര്‍ പഞ്ചായത്തിലെ അഴിഞ്ഞിലത്ത് നിന്ന് തുടങ്ങി വാഴക്കാട്, ചീക്കോട് വഴി മുതുവല്ലൂര്‍ പഞ്ചായത്തിലെ നീറാട് അവസാനിപ്പിച്ചു. റാലിക്ക് ഷാജുമോന്‍ നീറാട്, ജംഷീര്‍ കൊട്ടുക്കര, പ്രമേഷ് പുളിക്കല്‍,ഹസ്‌ന എ വി, റിഷാദ് മുതുപറമ്പ് യാസിര്‍ പെരിയമ്പലം, നിമേഷ് അഴിഞ്ഞിലം, അമീന്‍ അരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കള്‍ റാലിക്ക് സ്വീകരണങ്ങള്‍ നല്‍കി.

Related posts

Leave a Comment