ബ്ലോക്ക് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല

കൊണ്ടോട്ടി:ആദിവാസി സമൂഹത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ഫാദര്‍ സ്റ്റാന്‍ സാമിക്ക് നീതി നിഷേധിച്ച മോദി സര്‍ക്കാരിന്റെ കിരാത നടപടിക്കെതിരെ ‘ നീതിക്കായി നിലവിളി ‘.എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ടോട്ടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. എ. അബ്ദുല്‍ അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ചേനങ്ങാടന്‍ ഷംസു അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ. കെ. ആലി ബാപ്പു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സി. കെ. നാടികുട്ടി, പി. എന്‍. മോതി, ഫൈസല്‍ ആലുങ്ങല്‍, സി. കെ. ഹരീന്ദ്രബാബു, ജലീല്‍ ആലുങ്ങല്‍, മണി മുണ്ടക്കല്‍, മുതുവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുബ്രഹ്മണ്യയന്‍ മുണ്ടകുളം എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment