കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്ത് 2020 2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നും പൈപ്പ് ലൈന്‍ എക്സ്റ്റന്റ് ചെയ്തു നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളുത്താലില്‍ ഹെല്‍ത്ത് സെന്റര്‍ അരങ്ങത്ത് കോഴിക്കോട് മുക്കം ഭാഗത്തേക്കും മേലെ മണ്ണാറക്കല്‍ എസ്.സി കോളനിയിലെ മുഴുവന്‍ വീടുകള്‍ക്കും ഹൗസ് കണക്ഷന്‍ നല്‍കിയ രണ്ട് കുടിവെള്ള പദ്ധതികളുടെയും ഉദ്ഘാടനം ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷെജിനി ഉണ്ണി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുഹ്‌സില ഷഹീദ്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം നജ്മ ബേബി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment