കൊണ്ടോട്ടിനഗരസഭാധ്യക്ഷ വിവിധ മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്കി

കൊണ്ടോട്ടി: ഒരു ലക്ഷത്തിലേറെ വൈദ്യുതി ഉപയോക്താക്കളുള്ള കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സെക്ഷന്‍ ആയ കൊണ്ടോട്ടി വിഭജിച്ച് മുസ്ലിയാരങ്ങാടി കേന്ദ്രമായി കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി ടി ഫാത്തിമത് സുഹ്‌റ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയും പള്ളിക്കല്‍, മൊറയൂര്‍ പഞ്ചായത്തുകളും ചേര്‍ന്ന്
ധാരാളം ഉപഭോക്താക്കളുള്ള ഒരു സെക്ഷനാണിത്. ഇത്കാരണം അറ്റകുറ്റ പണികള്‍ക്കും കണക്ഷന്‍ ലഭിക്കുന്നതിനും വലിയ കാല താമസമാണ് അനുഭവപ്പെടുന്നത്. മൊറയൂര്‍ ഭാഗവും കൊണ്ടോട്ടി സെക്ഷന്‍നിലെ നെടിയിരുപ്പ് വില്ലേജും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കുട്ടിച്ചേര്‍ത്ത് മുസ്ലിയാരങ്ങാടി കേന്ദ്രമായി കെ എസ് ഇ ബി സെക്ഷന്‍ അനുവദിക്കണമെന്ന
ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എം എല്‍ എ ടി വി ഇബ്രാഹിമിന്റെ സാന്നിധ്യത്തില്‍ ചെയര്‍ പേര്‍സണോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്‌റഫ് മടാന്‍, എ
മുഹിയുദ്ധീന്‍ അലി എന്നിവരാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. ഡാനിഡാ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികള്‍ നടന്നതിനാല്‍ കൊണ്ടോട്ടി നഗരസഭയുടെ നെടിയിരുപ്പു വില്ലേജില്‍ കാലങ്ങളായി ചില റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. വാട്ടര്‍ അതോറിറ്റി യുടെ അധീനതയിലുള്ള ഈ റോഡുകളെല്ലാം അറ്റകുറ്റ പണികള്‍ നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. റോഡുകള്‍ അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കുകയോ അല്ലങ്കില്‍ ഇത്തരം റോഡുകള്‍ പൂര്‍ണമായും നഗരസഭക്ക് കൈമാറുകയോ ചെയ്യണമെന്ന് ജല വിഭവ മന്ത്രി റോഷി ആഗ്സ്റ്റിന് നല്‍കിയ നിവേദനത്തില്‍ ചെയര്‍ പേഴ്‌സണ്‍ ആവിശ്യപെട്ടു. കിഫ്ബി കുടിവെള്ള വിധരണ പദ്ധതിയുടെ ഭാഗമായി വെട്ടിപോളിച്ച റോഡുകള്‍ പുനര്‍ നിര്‍മിക്കുന്നതിനു 75 കോടി രൂപയുടെ സ്‌പെഷ്യല്‍ പദ്ധതി അനുവദിക്കണമെന്ന് തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടു.
മുനിസിപ്പാലിറ്റിയിലെ 250 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് കിഫ്ബി കുടിവെള്ള പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ചിട്ടുള്ളത്. ഇത് പുനസ്ഥാപിക്കാന്‍ 75 കോടി രൂപ വേണം
റോഡ് അറ്റകുറ്റ പണിക്കായി നഗരസഭയ്ക്ക് അനുവദിക്കുന്നത് 3 കോടി രൂപമാത്രമാണ്. റോഡ് പുനര്‍നിര്‍മാണത്തിന് സ്‌പെഷ്യല്‍ പാക്കേജില്‍ 75 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ചിറയില്‍ പി എച്ച് സി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആയി ഉയര്‍ത്തണമെന്നും കോവിഡ് വാക്‌സിനില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ പ്രാധിനിത്യം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നല്‍കിയ നിവേദനത്തില്‍ ആവിശ്യപെട്ടു. മലബാര്‍ ലിറ്ററിറി സര്‍കീറ്റില്‍ കൊണ്ടോട്ടിയെ ഉള്‍പെടുത്തണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ആവിശ്യപെട്ടു.

Related posts

Leave a Comment