Connect with us
48 birthday
top banner (1)

Kerala

പനിച്ചു വിറച്ച് കൊല്ലം, ആളിപ്പടർന്നു തീവെട്ടിക്കൊള്ള

Avatar

Published

on

         

കോവിഡ് കാലത്ത് ദിവസേന വൈകുന്നേരം പത്രസമ്മേളനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന് വലിയ ആവേശമായിരുന്നു. രോഗികളുടെ എണ്ണം, മരണ സംഖ്യ, മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്ന സംഭവന തുടങ്ങി, സ്വന്തം രാഷ്‌ട്രീയം വരെ ഗുളിക രൂപത്തിൽ പറഞ്ഞു പതം വരുത്തി. എന്നാലിപ്പോൾ അതിനെക്കാൾ രൂക്ഷമാണു കേരളത്തിലെ ആരോഗ്യ രംഗം. ഒരാഴ്ച നീണ്ട വിദേശ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ മുഖ്യമന്ത്രിയടക്കം ലക്ഷക്കണക്കിനാളുകൾ പനിച്ചു കിടപ്പാണ്. എന്നാൽ മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ മിണ്ടുന്നതേയില്ല.


സംസ്ഥാനത്ത് പ്രതിദിനം പതിനയ്യായിരത്തോളം പേർ പകർച്ചപ്പനി പിടിച്ച് ആശുപത്രികളിലെത്തുന്നുണ്ട്. എന്നാൽ സർക്കാർ ആശുപത്രികളിലൊന്നും ആവശ്യത്തിനു മരുന്നില്ല. വരാന്തയിൽ വരെ മഞ്ഞും മഴയുമേറ്റ് നൂറു കണക്കിനു രോഗികൾ ദുരിതം പേറുന്നു. ആറ് പേർക്കു കഴിഞ്ഞ ആഴ്ച ജീവൻ നഷ്ടമായി. കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ പനി മരണങ്ങളുണ്ടായത് കൊല്ലം ജില്ലയിലാണ്.


മൂന്ന് മരണങ്ങൾ ഡെങ്കിപ്പനി ബാധിച്ചുള്ളതാണ്. കൊട്ടാരക്കര സ്വദേശി. വൈ കൊച്ചുകുഞ്ഞ് ജോൺ (70), ചവറ സ്വദേശി അരുൺ കൃഷ്ണ (33), ആയൂർ വയ്യാനം സ്വദേശി ബഷീർ (74) എന്നിവരാണ് ഡെങ്കിപ്പനിയെ തുടർന്ന് ആദ്യം മരിച്ചത്. കൊട്ടാരക്കരയിൽ ഡെങ്കിപനി ബാധിച്ച് 72കാരനും മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. എഴുകോൺ എസ്. എൻ. ജി സ്കൂൾ മുൻ പ്രിൻസിപ്പലാണ് അജയബാബു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ചാത്തന്നൂരിൽ ഒഴുകുപാറ സ്വദേശിയും അഞ്ചാ ക്ലാസ് വിദ്യാർഥിയുമായ അഭിജിത്ത്, ഐ ടി ഐ വിദ്യാർഥി സമദ് (18) എന്നിവരും പനി ബാധിച്ചു മരിച്ചു. ശിനായാഴ്ച വരെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 37 ആയിരുന്നു. ഇതിൽ 21 മരണവും ഡെങ്കിപ്പനി ബാധിച്ചുള്ളതാണ്.
പകർച്ചപ്പനിയും പനി മരണങ്ങളും വർധിക്കുന്നതിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. പക്ഷേ, ഈ കത്തിനു മറുപടി പറഞ്ഞില്ല ആരും.

Advertisement
inner ad

ഗോഡൗണുകളിൽ ആളിയത് അഴിമതിയു‌ടെ ജ്വാലകൾ

ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് ഏറ്റവും കൂടുതൽ അഴിമതി നടന്ന വകുപ്പുകളിലൊന്നാണ് ആരോഗ്യം. എന്നാൽ തീവെട്ടിക്കൊള്ള മറയ്ക്കാൻ ഇടിമിന്നൽ, ഷോർട്ട് സർക്യൂട്ട്, ബ്ലീച്ചിംഗ് പൗഡർ തുടങ്ങി പല മാർഗങ്ങളുണ്ട് ഉന്നതർക്ക്. കൊല്ലം ജില്ലയിലെ മാത്രം കാര്യം നോക്കാം. പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കൽ കോളെജുകളിലടക്കം ഇപ്പോൾ പനിക്കെന്നല്ല മിക്ക രോഗങ്ങൾക്കും മരുന്നില്ല. എല്ലാം പുറത്തു നിന്ന് വാങ്ങുകയാണ് രോഗികൾ. ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കും പാരിപ്പള്ളി മെഡിക്കൽ കോളെജുകളിലേക്കുമുള്ള മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിരുന്നത് ഉളിയകോവിൽ മെഡിക്കൽ വെയർഹൗസിലായിരുന്നു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗണിൽ. ഈ ഗോഡൗണിനാണ് കഴിഞ്ഞ മാസം തീപിടിച്ചത്; അല്ല തീ പിടിപ്പിച്ചത്.
ഏറ്റവും ഒടുവിൽ വാങ്ങിയ 7.18 കോടിയുടെ മരുന്നുകളടക്കം 15 കോടി രൂപയുടെ ഔഷധങ്ങളും അനുബന്ധ സാധനങ്ങളും ഇവിടെ സ്റ്റോക്ക് ഉണ്ടായിരുന്നു. അതു സൂക്ഷിച്ചതാവട്ടെ ആധുനിക അഗ്നി സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ. ഒരു സാധാരണ പ്രൊവിഷണൽ സ്റ്റോറിൽപ്പോലും കൃത്യമായി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഫയർ എക്സറ്റിംഗ്വഷെറുകൾ പോലും ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അഗ്നിബാധയുടെ തീവ്രത ഇത്ര അധികമായത്. ഈ അഗ്നിനാളം വിഴുങ്ങിയത് കോടികളുടെ ജീവൻ രക്ഷാ ഔഷധങ്ങളല്ല, കോടികൾ കട്ടുമുടിച്ച അഴിമതികളുടെ തെളിവുകളായിരുന്നു.

Advertisement
inner ad

തീ പിടിച്ചതോ, പിടിപ്പിച്ചതോ?

ഉളിയക്കോവിലിലെ ഗോഡൗണിൽ തീ പടർന്നതു മുതൽ ഉയരുന്ന ചോദ്യമാണിത്. കോവിഡ് കാലത്ത് അധിക വില നൽകി വാങ്ങിക്കൂട്ടിയ പിപിഇ കിറ്റുകൾ, സാനിറ്റൈസർ, സ്പിരിറ്റ്, ബ്ലീച്ചിംഗ് പൗഡർ തുടങ്ങി വിലപിടിപ്പിള്ളതും പെട്ടെന്നു തീ പിടിക്കാൻ സാധ്യതയുള്ളതുമായ നിരവധി സാധനങ്ങൾ ഇവിടെ സ്റ്റോക്കുണ്ടായിരുന്നു. നേരത്തേ പറഞ്ഞതുപോലെ ഒരു സുരക്ഷാ സംവിധാനവുമില്ലാതെ. മേയ് 17നു രാത്രി 8.45നാണ് വാച്ച് മാൻ തീ ആദ്യം കണ്ടത്. പിറ്റേദിവസം നേരം നന്നേ പുലർന്ന ശേഷവും തീയാളുന്നുണ്ടായിരുന്നു. ഇത്രയും വലിയ തീ പിടിത്തിത്തിനു കാരണം ഇടിമിന്നലെന്നായിരുന്നു ആദ്യം ലഭിച്ച വിശദീകരണം. തീ പിടിക്കുമ്പോൾ ഉളിയകോവിലിലെങ്ങും മഴയുണ്ടായിരുന്നില്ല. ഇടി മുഴങ്ങിയതും ആരും കേട്ടില്ല. ഇടി മിന്നലേറ്റാണു ഗോ ഡൗണിനു തീ പിടിച്ചതെങ്കിൽ മേൽക്കൂരയിലോ ഭിത്തിയിലോ മിന്നലേറ്റതിന്റെ വിള്ളലെങ്കിലും വേണമായിരുന്നു. ഇവിടെ അതൊന്നുമില്ല. പണ്ട് ഐലന്റ് എക്സ്പ്രസിനെ ചുഴറ്റിയെടുത്ത് പെരുമൺ കായലിലെറിഞ്ഞ ടൊർണാഡോ ചുഴലിക്കാറ്റുപോലായിപ്പോയി ഉളിയകോവിലിലെ ഇടിമിന്നലും. അന്വേഷണം നടത്തിയവരല്ലാതെ ഇടിമിന്നൽ വേറാരും കണ്ടില്ല.

തീ വിഴുങ്ങിയത് കോടികളുടെ കൊള്ളമുതൽ

Advertisement
inner ad

പേവിഷത്തിനെതിരായ ആന്റി റാബിസ് വാക്സിൻ, പാമ്പ് കടിക്കുള്ള ആന്റിവെനം, ഐവി ഫ്ലൂയിഡ് തുടങ്ങിയവയുടെ അമിത പർച്ചേസ് ഒളിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഈ തീയിടൽ എന്ന സംശയം ബലപ്പെടുകയാണ്. ഈ ജീവൻ രക്ഷാ ഔഷധങ്ങൾ സ്റ്റോക്കുണ്ടായിട്ടും ഉയർന്ന വിലയ്ക്ക് വീണ്ടും വാങ്ങി സൂക്ഷിക്കാൻ അടുത്തിടെ മുകളിൽ നിന്ന് നിർദേശമുണ്ടായി. ഇതു വാങ്ങി സൂക്ഷിച്ചപ്പോഴാണ് കോവിഡ് കാലത്തെ കള്ളക്കച്ചവടത്തെക്കുറിച്ച് ഓംബുഡ്സ്മാൻ, ധനവകുപ്പ് പരിശോധനകൾ കടന്നു വന്നത്. ഈ നിർദേശം ഉണ്ടായി മണിക്കൂറുകൾക്കകം രണ്ട് ഗോഡൗണുകളിൽ തീ പിടിത്തമുണ്ടായി. കത്തി നശിച്ചത് കോടികളു‌ടെ ഔഷധങ്ങളായിരുന്നില്ല, അതിലും വലിയ തീവെട്ടിക്കൊള്ളയുടെ തെളിവുകളായിരുന്നു. തീ കെടുന്നതിനു മുൻപേ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയും വന്നു, മൺസൂൺകാല രോഗങ്ങളുടെ ചികിത്സയെ തീ പിടിത്തം ബാധിക്കില്ലത്രേ. ബാധിച്ചോ ഇല്ലയോ എന്നറിയണമെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഒരു സർക്കാർ ആശുപത്രിയിലെത്തിയാൽ മതി.
ഏറ്റവും കൗതുകകരമായ കാര്യം അതല്ല, മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലത്തും തിരുവനന്തപുരത്തും ആലപ്പുഴയിലും പടുകൂറ്റൻ ഗോ ഡൗണുകൾ കത്തി നശിച്ചിട്ട് ഒരന്വേഷണം നടത്താനുള്ള സാമാന്യ മര്യാദ പോലും കാട്ടാതെ കൊള്ളയ്ക്കു കൂട്ടു നിൽക്കുകയാണ് സർക്കാർ ചെയ്തത്. പനിക്കിടക്കയിൽ കിടന്നു ചുമയ്ക്കുന്ന സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും അനാസ്ഥയുടെ ഈ കടുംകൈ തന്നെ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദുരന്ത സഹായത്തിന് കൂലി ചോദിച്ചു കേന്ദ്രസർക്കാർ; എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് ആവശ്യം

പ്രളയകാലത്തെ എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി: കേരളത്തിലെ പ്രളയ കാലങ്ങളിലെയും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും ഇന്ന് ഇന്ത്യൻ നാവികസേന നടത്തിയ എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് പണം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രസർക്കാർ. എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ കത്ത് നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്.

Continue Reading

Ernakulam

കുസാറ്റിൽ കെഎസ്‌യു തേരോട്ടം; 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചു

Published

on

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്ത് കെഎസ്‌യു. 31 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. സഖ്യം ഇല്ലാതെ ഒറ്റയ്ക്കാണ് കെഎസ്‌യു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Continue Reading

Kerala

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published

on

തിരുവനന്തപുരം: ആര്യനാടില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയില്‍ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച്‌ വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്‌എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്‌സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Continue Reading

Featured