കൊല്ലം: ജില്ലയിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ടു മരണം. ദേശീയപാതയിൽ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ സ്വകാര്യ ബസും പാഴ്സൽ വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാൻ ഡ്രൈവർ എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ക്ലീനറും ബസിലെ യാത്രക്കാരുമടക്കം 19 പേർക്ക്പരിക്കേറ്റു. ചവറയിൽ നിന്നും ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ പാഴ്സൽ വാനുമാണ് കൂട്ടിയിടിച്ചത്.അമിതവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേയാണ് ബസ് വാനിനെ ഇടിച്ചുതെറിപ്പിച്ചത്. പാഴ്സൽ വാനിന് പിറകിൽ സഞ്ചരിച്ച സ്കൂട്ടറും അപകടത്തിൽ പെട്ടു. സ്കൂട്ടർ യാത്രികർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. തെന്മല ഇടപ്പാളയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കഴുതുരുട്ടി സ്വദേശി സദാശിവൻ ആണ് മരിച്ചത്.
പാഞ്ഞെത്തി വാൻ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
