ആൾദൈവം ചമഞ്ഞ് അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി ;കൊല്ലം സ്വദേശിനി പിടിയിൽ

കൊല്ലം: ആൾദൈവം ചമഞ്ഞ് അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വീട്ടമ്മ. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം കുണ്ടറ സ്വദേശിനി ഹിന്ദുജ, അച്ഛൻ ശ്രീധരൻ ഉൾപ്പെടെ അഞ്ചുപ്പേർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.

കടപ്പാക്കട സ്വദേശിയായ ശ്രീദേവിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.പത്തുവർഷം മുൻപ് നടുവേദനയ്ക്ക് മരുന്ന് തേടിയാണ് കുണ്ടറ സ്വദേശിനി ഹിന്ദുജ എന്ന തുഷാരയെ പരിചയപ്പെടുന്നത്. പൂജയും മരുന്നും മന്ത്രവുമായി വിശ്വാസം നേടിയെടുത്തതോടെ ഹിന്ദുജ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് പരാതി. ക്ഷേത്രം വേണമെന്നാവശ്യപ്പെട്ടപ്പോൾ ഏഴു ലക്ഷം രൂപയ്ക്ക് ഹിന്ദുജയ്ക്ക് ക്ഷേത്രം നിർമിച്ചു നൽകി. പിന്നീടാണ് സ്വർണവും കാറും പണവുമൊക്കെ പലപ്പോഴായി കൈമാറിയത്.

തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ പണവും സ്വർണവുമൊക്കെ ചോദിച്ചപ്പോൾ ഹിന്ദുജ മർ‌ദിച്ചെന്നും ശ്രീദേവിയി പരാതിയിൽ പറയുന്നു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് ഹിന്ദുജയുടെ അച്ഛൻ‌ ശ്രീധരൻ. സാമ്പത്തിക തട്ടിപ്പിന് പിന്നിൽ രണ്ടുപേർക്കും പങ്കുണ്ടെന്നാണ് ശ്രീദേവിയുടെ ആരോപണം. ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഹിന്ദുജയെ കൂടാതെ ശ്രീധരൻ, ലക്ഷ്മിക്കുട്ടി, സഹോദരി തപസ്യ, സഹായി കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്.

Related posts

Leave a Comment