Kerala
കൊല്ലം പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ ഇനി മുതൽ ആസ്റ്റർ പി.എം.എഫ് ആശുപത്രി
കൊല്ലം: ദക്ഷിണ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വൻ ചുവടുവെപ്പുമായി ആസ്റ്റർ പി.എം.എഫ് പ്രവർത്തനമാരംഭിക്കുന്നു. ശാസ്താംകോട്ടയിലെ പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ (പി.എം.എഫ്) ഇനി മുതൽ രാജ്യത്തെ കൊല്ലം പ്രധാന ആശുപത്രി ശൃംഖലകളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക. ബുധനാഴ്ച ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആസ്റ്റർ ഗ്രൂപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഏഴാമത്,ആശുപ്രതിയാണ് ആസ്റ്റർ പി.എം.എഫ് കഴിഞ്ഞ മേയ് 31നായിരുന്നു ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പി.എം.എഫുമായി ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെട്ടത് കാർഡിയാക് സയൻസ്, കാർഡിയോ തൊറാക്ടിക് ആന്റ് വാസ്കുലാർ ശസ്ത്രക്രിയ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് ഒബ്ലറ്റിക്സ് ആൻഡ് ഗൈനക്കോളജി, ഗൈനക്കോളജി, ജനറൽ സർജറി, ഇന്റേണൽ മെഡിസിൻ, ഡെർമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി. ന്യൂറോളജി, നെഫ്രോളജി, എമർജൻസി മെഡിസിൻ അനസ്തേഷ്യോളജി, ഡെന്റിസ്ട്രി, റുമറ്റോളജി സൈക്യാട്രി തുടങ്ങി 16 വിഭാഗങ്ങളിലായി ഏറ്റവും മികച്ച ചികിത്സയാണ് ആസ്റ്റർ പി.എം.എഫിൽ വിഭാവനം ചെയ്യുന്നത്. ഇതിന് പുറമേ കൊച്ചി ആസ്റ്റർ മെഡിറ്റിയിലെ അതിവിദഗ്ദരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ന്യൂറോ സർജറി, ഐ.എൽ.സി വിഭാഗങ്ങളിലായി ആഴ്ചയിൽ മൂന്ന് ദിവസം വീതമാകും ഈ സേവനങ്ങൾ നൽകുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ആംബുലൻസ് സേവനം, അത്യാധുനിക നിലവാരത്തിലുള്ള നാലു ഓപ്പറേഷൻ തീയേറ്ററുകൾ, സിടി സ്കാൻ, സർവ്വ സജ്ജമായ ലാബ് സൗകര്യം തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. 100 ബെഡുകളാണ് നിലവിലുള്ളത്. ഭാവിയിൽ 50 ശതമാനം ബെഡുകൾ കൂടി വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം മെഡിക്കൽ ഇൻഡൻസീവ് കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിയോനാറ്റൽ ഐ.സി.യു. സർജിക്കൽ ഐ.സി.യു, സി.ടി.വി.എസ് ഐ.സി.യു എന്നീ തീവ്ര പരിചരണവിഭാഗങ്ങളിലായി 35 ഐ സി യു ബെഡുകളും സജ്ജീകരിക്കും. പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ആസ്റ്റർ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് പി.എം.എഫിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ അറിയിച്ചു. ഭാവിയിൽ കൂടുതൽ വിദഗ്ദ ചികിത്സാ സൗകര്യങ്ങൾ കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ആസ്റ്റർ പി.എം.എഫ് ഓപ്പറേഷൻ ഹെഡ് വി.കെ വിജീഷ്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ, നാഫിൽ അബ്ദുൽ മജീദ്, ക്ലിനിക്കൽകോ-ഓർഡിനേറ്റർ ഡോ. വി രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
Featured
എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി
:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.
മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.
2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Cinema
നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അമ്മ മുഖമാണ് മാഞ്ഞുപോകുന്നത്.
Ernakulam
നടിയെ ആക്രമിച്ച കേസ്; ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങി. സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധികള്‍ വെള്ളിയാഴ്ച വൈകിട്ട് പള്‍സര്‍ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. മുദ്രാവാക്യം വിളിക്കുകയും ചെയ്തു.കനത്ത സുരക്ഷയിലാണ് പള്‍സർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടുപോയത്. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ചകേസിലും സുനിക്ക് ജാമ്യം ലഭിച്ചു
എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളാണ് ജാമ്യം വ്യവസ്ഥയിലുള്ളത്.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News4 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News1 month ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login