ഓച്ചിറ പരബ്രഹ്മ ക്ഷേത്രം മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണം : രമേശ്‌ ചെന്നിത്തല

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര വൃശ്ചികോത്സവത്തിൻ്റെ അഞ്ചാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണെന്നും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന സ്ഥലമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

എം.എസ് അരുൺ കുമാർ എം.എൽ.എ, അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി.എസ് സുപാൽ എം.എൽ.എ, ക്ഷേത്ര കാര്യ നിർവാഹക സമിതി അംഗങ്ങളും മറ്റു തദ്ദേശ ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.

Related posts

Leave a Comment