കൊല്ലത്ത് യുവതിയുടെ മരണം കൊലപാതകം ;ഭർത്താവ് കൊലചെയ്തത് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി .

കൊല്ലം: കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉമയനല്ലൂർ മൈലാപ്പൂർ തൊടിയിൽ പുത്തൻ വീട്ടിൽ നിഷാനയാണ് (27) കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിസാമാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് നിസാം പോലീസിനോട് പറഞ്ഞു നിഷാന നിസാം ദമ്ബതികൾക്ക് മൂന്ന് മക്കളുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. നിഷാന തൂങ്ങിമരിക്കാൻ ശ്രമിച്ചു എന്ന് നിസാം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞതിനെ തുടർന്ന് ഉടൻതന്നെ നാട്ടുകാർ നിഷാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്ബോഴേക്കും യുവതി മരിച്ചിരുന്നു.

Related posts

Leave a Comment