മുകേഷിന്റെ ആരോപണം കള്ളം ; വിദ്യാർത്ഥി വിളിച്ചത് സദുദ്ദേശത്തോടെ

കൊല്ലം : കഴിഞ്ഞദിവസം ഫോണിൽ ബന്ധപ്പെട്ട വിദ്യാർത്ഥിയോട് കൊല്ലം എംഎൽഎ എം മുകേഷ് അപമര്യാദയായി സംസാരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ ഇന്നലെ വൈകുന്നേരം ഫേസ്ബുക്ക് ലൈവിൽ വന്ന് മുകേഷ് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രേരിത നീക്കത്തിന്റെ ഭാ​ഗമായി വിദ്യാർഥിയെ കൊണ്ട് ആരോ വിളിപ്പിച്ചതെന്നായിരുന്നു മുകേഷിന്റെ ആരോപണം. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും സദുദ്ദേശത്തോടെ ആണ് മുകേഷിനെ വിളിച്ചതെന്നും വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് മുകേഷ് ഉന്നയിച്ച ആരോപണങ്ങൾ പൊളിഞ്ഞത്.

Related posts

Leave a Comment