Kollam
കേരളത്തിലെ കോർപ്പറേഷനുകളിൽ ഏറ്റവും മോശപ്പെട്ട ഭരണം നടക്കുന്നത് കൊല്ലത്ത്: വി.എസ് ശിവകുമാർ

കൊല്ലം: കേരളത്തിലെ കോർപ്പറേഷനുകളിൽ ഏറ്റവും മോശപ്പെട്ട ഭരണം നടക്കുന്ന സ്ഥലമാണ് കൊല്ലം കോർപ്പറേഷൻ എന്ന് മുൻ മന്ത്രി വി.എസ് ശിവകുമാർ. 25 വർഷമായി കൊല്ലം കോർപ്പറേഷൻ ഭരിക്കുന്ന ഇടത് നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണസമിതി കൊല്ലം എന്ന നഗരത്തെ വികസന കാര്യത്തിൽ നൂറുവർഷം പിറകോട്ട് അടിച്ചിരിക്കുകയാണ് എന്നും സ്ഥിരമായി ജയിപ്പിക്കുന്ന ജനങ്ങളെ നോക്കി കൊഞ്ഞനം കാട്ടുകയാണന്നും അദ്ദേഹം പറഞ്ഞു. കെടുകാര്യസ്ഥതയ്ക്കും അഴിമതി നിറഞ്ഞ കുടുംബ ഭരണത്തിനും എതിരെ ഇത്തവണ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശക്തമായ ശക്തമായ ജനവിധി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആസുത്രണ വികസനം ഇല്ലായ്മയും മാലിന്യനിർമാർജനവും, കുടിവെള്ളക്ഷാമവും കൊല്ലം കൊല്ലം നഗരത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. അഴിമതിയും ദുർഭരണവും നിറഞ്ഞ കൊല്ലം കോർപ്പറേഷൻ ഭരണത്തിന് എതിരെ ശക്തികുളങ്ങര സോണൽ ഓഫീസിലേക്ക് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ് ശിവകുമാർ.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാക്ഷണം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് മേച്ചേഴത്ത് ഗീരിഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എൻ.ഉണ്ണികൃഷ്ണൻ, ജി.സേതുനാഥപിള്ള, ചക്കനാൽ സനൽകുമാർ , കൊല്ലം ബ്ലോക്ക് പ്രസിഡൻ്റ് ഡീ.ഗീതാ കൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റുമാരായ കിടങ്ങിൽ സന്തോഷ്, ഉണ്ണി മാവിലഴികം ,സിദ്ധിഖ് ഭാരവാഹികളായ കെ.അനിൽകുമാർ, വാര്യത്ത് മോഹൻകുമാർ, ചവറ ഹരീഷ്, നിന്നാർ കലതിക്കാട് , രാമാനുജൻപിള്ള, അൽഫോൺസ് ഫിലിപ്പ്, എസ് എഫ് യേശുദാസൻ,ഉല്ലാസ് ചെമ്പകശ്രീ , കൃഷ്ണപ്രസാദ് , ശിവപ്രസാദ്, സേവ്യർ മത്തിയാസ്, കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kollam
സഹകരണത്തിന്റെ വഴിയിൽ
രാഷ്ട്രീയം മാറ്റിവച്ച നേതൃ സംഗമം

ശാസ്താംകോട്ട: സഹകരണ മേഖലയിൽ സംസ്ഥാനത്തിനു പൊതുവിലും കൊല്ലം ജില്ലയ്ക്കു പ്രത്യേകിച്ചും വിലപ്പെട്ട സംഭാവനകൾ നൽകിയ രണ്ടു സുഹൃത്തുക്കൾ ഒരേ വേദിയിൽ രാഷ്ട്രീയം മാറ്റി വച്ചു സൗഹൃദം പങ്ക് വച്ചു. കുന്നത്തൂർ താലൂക്കിന്റെ വികസന സ്വപ്നങ്ങൾക്കും ഇവരാണ് ചിറകു വിരിയിച്ചത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഡോ. ശൂരനാട് രാജശേഖരനും പിഎസ്‌സി മുൻ ചേയർമാൻ അഡ്വ. എം. ഗംഗാധരക്കുറുപ്പും. ഇരുവരുടെയും ജന്മനാടായ ശൂരനാട്ട് നടന്ന ചടങ്ങായിരുന്നു വേദി. നൂറു വർഷം പൂർത്തിയാക്കിയ പതാരം സർവീസ് സഹകരണബാങ്കിന്റെ പുതിയ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്തു.
കേരളത്തിലെ ആദ്യത്തെ സഹകരണ കോളെജിന്റെ ശില്പിയാണ് ഗംഗാധരക്കുറുപ്പ്. കൺസ്യൂമെർഫെഡ് ചെയർമാൻ, പിഎസ് സി ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രഥമ റോബർട്ട് ഓവൻ പുരസ്കാരം നേടിയ അഡ്വ. എം. ഗംഗാധരക്കുറുപ്പിനെ ഡോ. രാജശേഖരൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ശാസ്താംകോട്ടയിൽ വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ച സഹകരണ വനിതാ കോളെജിന്റെ സ്ഥാപകനാണ് ഡോ. ശൂരനാട് രാജശേഖരൻ. ശാസ്താംകോട്ട സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹി, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങി സഹകരണ രംഗത്ത് മൂന്നു ദശകത്തിലധികം പ്രവർത്തന പരിചയമുള്ള രാജശേഖരൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, എൽഐസി ഡയറക്റ്റർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും ശ്രദ്ധ നേടി.
പതാരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വന്തം നാട്ടിൽ നടന്ന ചടങ്ങ് ഇരു നേതാക്കൾക്കും അഭിമാനമുഹൂർത്തമായി.
Kerala
കൊല്ലത്ത് ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയില്‍. 59കാരനായ വാമനപുരം സ്വദേശി പ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമേല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് കേസ്.
2024 ഡിസംബര്‍ 24നായിരുന്നു പ്രസാദ് മോഷണം നടത്തിയത്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രതി കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് പണം കവര്‍ന്നെടുക്കുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് 40,000 ത്തില്‍ അധികം രൂപ നഷ്ടപ്പെട്ടു എന്നാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ പ്രസാദ് മറ്റൊരു കേസില്‍ വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലായി. ചടയമംഗലം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നിലമേല്‍ ക്ഷേത്രത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. വിവിധ ഇടങ്ങളില്‍ പകല്‍ സമയങ്ങളില്‍ കറങ്ങി നടക്കുകയും രാത്രിയില്‍ ക്ഷേത്രങ്ങളും വീടുകളും കയറി മോഷണം നടത്തുന്നതും ആണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.
Kerala
ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍

കൊല്ലം:കടല്‍ മണല്‍ ഖനന പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ നടത്തും.മത്സ്യ തൊഴിലാളികള്‍ക്കൊപ്പം വിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലില്‍ പങ്കെടുക്കും.17 ന് കൊല്ലത്ത് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും.മാര്‍ച്ച് 5 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.
കടലില്‍ നിന്ന് മണല്‍ വാരാന്‍ വന്നാല്‍ കായികമായി നേരിടാനും തയ്യാറെന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി.കടലില്‍ ഖനനം നടത്താന്‍ അനുവദിക്കില്ല.കരിനിയമം പിന്‍വലിക്കണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login