കോൺഗ്രസ് പ്രതിഷേധ ധർണ നാളെ

കൊല്ലം: സർക്കാർ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ച് രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണയും, മാർച്ചും നാളെ രാവിലെ 10ന് സംഘടിപ്പിക്കുമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടും പ്ലസ് വൺ അഡ്മിഷൻ കിട്ടാത്ത അനേകായിരം വിദ്യാർത്ഥികൾ ജില്ലയിലുണ്ടെന്നും, രണ്ട് തവണ അലോട്ട്മെന്റ് നടത്തിയിട്ടും ഇവർക്ക് സീറ്റ് ലഭിക്കാത്തത് ആശങ്കാജനകമാണെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. ധർണയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഡി ഡി ഓഫീസിന് മുന്നിൽ കെ പി സി സി വർക്കിംങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിക്കും. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന ധർണ കോൺഗ്രസ് നേതാക്കൾ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Comment