Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

കോര്‍പറേഷന്റെ പിടിപ്പുകേട്: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവെച്ചു

Avatar

Published

on

കൊല്ലം: കോര്‍പറേഷന്റെ പിടിപ്പുകേട് മൂലം കൊല്ലം കോര്‍പറേഷനിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവെച്ചു. മാസങ്ങളായി ഒരു തൊഴില്‍ ദിനം പോലും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. കൊല്ലം കോര്‍പറേഷന്‍ പരിധിയിലെ രണ്ടായിരത്തോളം സ്ത്രീകളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയുന്നത്. ഒരു കോടി 20 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വേതന ഇനത്തില്‍ കോര്‍പറേഷന് നല്‍കാനുണ്ട്. ഇത് എന്ന് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ധാരണയും ഇല്ല. തൊഴിലാളികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഒരു തൊഴില്‍ ദിനം പോലും ലഭിച്ചിട്ടില്ല . 40 ദിവസത്തിലധികം ജോലി ചെയ്തിട്ടും വേതനം ലഭിക്കാത്തവരും ഉണ്ട്. പദ്ധതി നിലച്ചതോടെ മറ്റ് ജോലികൾക്ക് പോയി ആണ് പലരും ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്.

നഗരപ്രദേശങ്ങളില്‍ വസിക്കുന്ന അവിദഗ്ദ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രാ യപൂർത്തിയായ അംഗങ്ങള്‍ക്ക്, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയുമാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. 311 രൂപയാണ് ഒരുദിവസത്തെ കൂലി. നഗരസഭകളിലും കോർപ്പറേഷനിലുമായി വിവിധ ജില്ലകളിൽ 97 കോടിയോളം രൂപ വിതരണംചെയ്യാനുണ്ടെന്നാണ് ഏകദേശകണക്ക്. പദ്ധതി നിർത്തിവച്ചതിനെതിരെ കടുത്ത ഒരുങ്ങുകയാണ് പ്രതിപക്ഷം.

Advertisement
inner ad

യ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ പരിപാടി പോലെയാണ് കോർപറേഷൻ ഭരണസമിതി ഉപയോഗിച്ചത്. തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് പദ്ധതിയിൽ അവർ കൈകൊണ്ടത്. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിൽ മാത്രമല്ല, മറ്റു പദ്ധതികൾ പലതും അട്ടിമറിക്കുന്ന നടപടികളാണ് കോർപ്പറേഷൻ സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുക തന്നെ ചെയ്യും.

ജോർജ് ഡി കാട്ടിൽ, പ്രതിപക്ഷ നേതാവ്, കൊല്ലം നഗരസഭ

Advertisement
inner ad

ന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിലും പാർട്ടി പരിപാടികളിലും ആളെ കൂട്ടുന്നതിനുള്ള വഴിയായാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ കോർപറേഷൻ നോക്കിക്കാണുന്നത്. പിടിപ്പകേട് മൂലമാണ് പദ്ധതി ഈ അവസ്ഥയിൽ എത്തിയത്. തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയ കോർപറേഷന്റെ സമീപനത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ് കടക്കും.

ഡി ഗീതകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, കൊല്ലം

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Health

ഡോ. മിധുൻ എം ന് പുരസ്ക്കാരം

Published

on


തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പുഷ്പഗിരി മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസിസ്റ്റൻറ്റ് പ്രഫസ്സർ ഡോ. മിഥുൻ. എം. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ രജത ജൂബിലി സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ഡോ. ഡേവിസ് പോൾ പുരസ്ക്കാരം സമ്മാനിച്ചു.

Continue Reading

Featured

ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ

Published

on

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.

വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്‌. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.

Advertisement
inner ad
Continue Reading

Kerala

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്

Continue Reading

Featured