Connect with us
48 birthday
top banner (1)

Global

എത്ര കൊല്ലം കഴിഞ്ഞാലും കൊല്ലം മറക്കില്ല, ഈ ജനകീയ കലക്റ്ററെ

Avatar

Published

on

ഇതാണ് കലക്റ്റർ; ഇങ്ങനെയാവണം ഒരു ജില്ലാ കലക്റ്റർ!
നാലു പതിറ്റാണ്ടു മുൻപ് കൊല്ലം ജില്ലക്കാർ ഏകസ്വരത്തിൽ സി.വി. ആനന്ദബോസിനു നൽകിയ സർട്ടിഫിക്കറ്റായിരുന്നു അത്. കൊല്ലം ഇത്ര കഴിഞ്ഞിട്ടും കൊല്ലത്തുകാർ ഈ കലക്റ്ററെ മറന്നില്ല. കഴിഞ്ഞ ആഴ്ച ജില്ലയിലെത്തിയ ഡോ. സി. വി. ആനന്ദബോസിനെ വരവേൽക്കാൻ നാടാകെ മത്സരിക്കുകയായിരുന്നു. കലക്റ്റർ. സർക്കാർ സെക്രട്ടറി, ചീഫ് സെക്രട്ടറി.

മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്പെഷ്യൽ സെക്രട്ടറി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകൻ, യുഎൻ സമിതികളു‌ടെ അധ്യക്ഷൻ, ഏറ്റവുമൊടുവിൽ പശ്ചിമബംഗാൾ ഗവർണർ. പ്രതിഭയും പ്രാഗത്ഭ്യവും ചേർന്ന് ആനന്ദബോസ് നിറഞ്ഞൊഴുകുകയാണ്, മീനച്ചിൽ നദീതടം മുതൽ അങ്ങ് കോൽക്കത്ത ഹൂബ്ലിയിലെ ഗംഗാ-യമുന- സരസ്വതി സംഗമം വരെ ഈ ജനകീയ പ്രതിനിധി പരന്നൊഴുകുന്നു. ബ്യൂറോക്രാറ്റായും പൊളിറ്റിക്കൽ അസൈനറായും ജനസേവകനായും.
കോട്ടയം മാന്നാനത്തു ജനിച്ചു വളർന്ന ആനന്ദബോസ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ആരാധകനാണ്. മാന്നാനം കെ.ഇ. സ്കൂളിൽ തുടങ്ങിയ അറിവിന്റെ തപസ് മുസൂറിയിലെ ലാൽബഹദൂർ ശാസ്ത്രി സിവിൽ സർവീസ് ആക്കാഡമിയും കടന്ന് വിശ്വ വിദ്യാലയങ്ങളുടെ അതിവിശിഷ്ട ഇരിപ്പിടങ്ങളിലൂടെ ഇപ്പോഴും വ്യാപരിച്ചുകൊണ്ടേയിരിക്കുന്നു.
തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ബോസിന്റെ മഹത്വം. 1981ൽ  സബ് കലക്റ്ററായിരിക്കെ  ബോസ് തുടങ്ങിയ ഗ്രാമോത്സവമാണ് പിൽക്കാലത്ത് പഞ്ചായത്ത് കലോത്സവമായി തദ്ദേശ തലത്തിലും ജില്ലാ സംസ്ഥാന തലത്തിലും വളർന്നു പന്തലിച്ചത്.

 തനിക്കു മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതം അദ്ദേഹം കണ്ടു. അതു വെറുതേ വിളിച്ചുപറയുകയായിരുന്നില്ല ആനന്ദ ബോസ് ചെയ്തത്. പാവങ്ങളുടെ ജീവിതഗന്ധിയായ ആ ഫയലുകളോരോന്നും വിശുദ്ധ ഗ്രന്ഥം പോലെ കണ്ട് വളരെ വേഗത്തിൽ തീർപ്പാക്കി. അതിനായി കലക്റ്ററേറ്റിന്റെ ദന്തഗോപുരത്തിൽ നിന്നിറങ്ങി ഗ്രാമ ഗ്രമാന്തരങ്ങളിലേക്കിറങ്ങി. ഇതാണ് ഫയൽ ടു ഫീൽഡ് എന്ന ജനകീയ പൊതു സമ്പർക്ക പരിപാടിക്കു തുടക്കം കുറിച്ചത്. അതിന്റെ വലിയ പതിപ്പാണ് പിൽക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നടപ്പാക്കിയ ജനസമ്പർക്ക പരിപാടി.
പാവപ്പെട്ടവർക്കുള്ള ചെലവു കുറഞ്ഞ പാർപ്പിട പദ്ധതിയായ നിർമിതി കേന്ദ്രയുടെ ഉപജ്ഞാതാവാണ് ആനന്ദബോസ്. അന്നു ജില്ലയിലെ പാവപ്പെട്ടവർക്കു വേണ്ടി തുടങ്ങി വച്ച നിർമിതി പിന്നീട് സംസ്ഥാന വ്യാപകമായി ചെലവുകുറഞ്ഞ പാർപ്പിട പദ്ധതിയായി തെരഞ്ഞെടുക്കപ്പെ‌ട്ടു. ജനങ്ങൾക്ക് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വീടുകൾ നൽകുന്നതിനായി 1985-ൽ കൊല്ലം ജില്ലാ കളക്ടറായിരിക്കെ അദ്ദേഹം സ്ഥാപിച്ച നിർമിതി കേന്ദ്രം പിന്നീട് ഒരു ദേശീയ ശൃംഖലയായി മാറുകയും ദേശീയ ഭവന നയത്തിന്റെ ഭാഗമാവുകയും ചെയ്തു.


 ഇന്നു സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമുള്ള ജില്ലാ ടൂറിസം കൗൺസിൽ ആദ്യമായി നടപ്പാക്കിയത് കൊല്ലത്ത് ആനന്ദ ബോസായിരുന്നു. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പുറമേ ഈ പദ്ധതികളിൽ പത്ര പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിച്ചു. അന്നത്തെ വീക്ഷണം ജില്ലാ ലേഖകൻ ശൂരനാട് രാജശേഖരൻ, ജനയുഗം പത്രാധിപ സമിതി അംഗം സി.ആർ. രാമചന്ദ്രൻ എന്നിവർ ആദ്യ ഡിടിപിസിയിൽ അംഗങ്ങളായിരുന്നു. ഇന്ന് രാജ്യത്തെ മുഴുവൻ ജില്ലകളിലും ഡിടിപിസികൾ വളരെ വിജയകരമായി പ്രവർത്തിക്കുന്നു.
 സർക്കാർ ആശുപത്രികളിൽപ്പോലും ചികിത്സ ചെലവ് അനിയന്ത്രിതമായി പെരുകുന്നു എന്ന പരാതിക്കു പരിഹാരമായി ബോസ് ആരംഭിച്ച ധന്വന്തരി കേന്ദ്രങ്ങൾ പിന്നീട്  കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപകമാക്കി. ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള ശ്രമം ധന്വന്തരി കേന്ദ്രത്തിന്റെ ഭാഗമായാണ് ആരംഭിച്ചത്. ഇന്ന് രാജ്യത്തുടനീളം പ്രവർത്തിക്കുന്ന പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന കേന്ദ്രങ്ങൾക്കു പ്രചോദനമായത് ആനന്ദ ബോസ് 32 വർഷം മുമ്പ് യാഥാർഥ്യമാക്കിയ ധന്വന്തരി ഔഷധ കേന്ദ്രങ്ങളാണ്.  
 കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി കൊണ്ടുവന്ന ‘റേഷൻ കാർഡ് ലോൺ’ എന്നറിയപ്പെടുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതി തീരദേശ മത്സ്യ തൊഴിലാളികളെ കൊള്ളപ്പലിശക്കാരായ കച്ചവടക്കാരിൽ നിന്ന് എന്നേക്കുമായി രക്ഷിക്കുന്നതായിരുന്നു.
ആലപ്പുഴ, പുന്നമട, കൊച്ചി, അഷ്ടമുടി കായലുകളിലൂടെ ഒഴുകി നീങ്ങുന്ന ആഡംബര നൗകകളുടെ ഉപജ്ഞാതാവും വേറാരുമല്ല. ആനന്ദ ബോസിന്റെ കാലത്താണ് സംസ്ഥാനത്തെ ആദ്യത്തെ ഹൗസ് ബോട്ട് കൊല്ലത്ത് സർവീസ് തുടങ്ങിയത്.  1985-ൽ ആശ്രാമത്ത് സ്ഥാപിച്ച അഡ്വഞ്ചർ പാർക്കിലൂടെ സാഹസിക കായിക വിനോദങ്ങൾക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചു.
ശാസ്താംകോട്ട ശുദ്ധജല തടാകത്തെ സംരക്ഷിക്കുന്നതിനായി കായലിനു ചുറ്റും ഹരിത വലയം ഉയർത്തി, മണ്ണൊലിപ്പ് തടഞ്ഞ്, നിയന്ത്രണാതീതമായ രീതികൾ നീക്കി കാമ്പയിൻ മോഡിൽ ആരംഭിച്ച വാട്ടർ സേവ് പദ്ധതിക്ക് ജർമ്മനിയിൽ നിന്ന് യുഎൻ സ്പോൺസർ ചെയ്ത ബ്രെമെൻ പാർട്ണർഷിപ്പ് അവാർഡ് ലഭിച്ചു. പിൽക്കാലത്ത് കായൽ സംരക്ഷണം കടലാസിലൊതുങ്ങി. കായൽ സംരക്ഷണത്തിനു ശാസ്താംകോട്ട നിവാസികൾ ഇന്നും സമരത്തിലാണ്. ജനങ്ങൾക്കു മാത്രമല്ല, സസ്യമൃഗാദികളുടെ സംരക്ഷണത്തിനും അദ്ദേഹം കൊല്ലത്ത് പദ്ധതിയിട്ടു.

Advertisement
inner ad

ശാസ്താംകോട്ടയിൽ അദ്ദേഹം തുടങ്ങിയ മൃതസഞ്ജീവനി ആയുർവേദ ഉദ്യാനം അത്തരത്തിലുള്ള  ആദ്യത്തെ പദ്ധതിയായിരുന്നു. ശാസ്താംകോട്ടയിലെ വാനര സംരക്ഷണത്തിന് ക്ഷേത്രത്തിനു സമീപം നട്ടുപിടിപ്പിച്ച പഞ്ചവടി ഉദ്യാനവും അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു. വിവിധയിനം ഫലവൃക്ഷങ്ങളാണ് ക്ഷേത്രത്തിനു സമീപം നട്ടുപിടിപ്പിച്ചത്. ആനന്ദബോസ് സ്ഥലം മാറിപ്പോയതോടെ പഞ്ചവടിയും മൃതസഞ്ജീവനിയും കായൽ സംരക്ഷണ പദ്ധതിയും അന്യം നിന്നു. ഇന്ന് അവയു‌ടെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ.
രണ്ടു ദിവസത്തെ കൊല്ലം സന്ദർശനത്തിലൂടെ  ആനന്ദബോസ് അയവറിക്കയത് ആധുനിക കൊല്ലത്തിന്റെ പരിമിതികളും സങ്കടങ്ങളുമായിരുന്നില്ല, താൻ തുടങ്ങി വച്ചതും പിന്നീട് രാജ്യമാകെ പടർന്നു പന്തലിച്ചതുമായ നിരവധി പദ്ധതികളായിരുന്നു. അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയത് ശാസ്താംകോട്ടയിലടക്കം നടക്കാതെ പോയ വികസന പദ്ധതികളും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെ കെ എം എ അവാർഡ് ദാന – അനുമോദന സദസ്സ് സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : പുതിയ ലോകത്തിന്റെ പരിചേദമാണ് സോഷ്യൽ മീഡിയ. നന്മകളും, തിന്മകളും നിയന്ത്രിക്കുന്നതിലെ വിജയത്തെ സ്വായത്തമാക്കുവാൻ സാധിച്ചാൽ മാത്രമേ ഈ കാലത്തെ അതിജീവിക്കുവാൻ സാധിക്കു. കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനു മോദനവും, മോട്ടി വേഷൻ ക്ലാസും ഉത്ഘാടനം ചെയ്തു കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ കൌസിലർ അബ്ദുൽ അസീസ് മാസ്റ്റർ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മദ്രസത്തുൽ ബദരിയാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹാഷിം തങ്ങൾ ഖിറാഅത്ത് നടത്തി. യു എ ബക്കർസ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സാബു കീഴരിയൂർ (റിട്ടേ : സബ്ബ് ഇൻസ്പക്ടർ) ഡോ. ഇസ്മയിൽ മരിതേരി) എന്നിവർ മോട്ടിവേഷൻ ക്ലാസ്സ്‌ നിയന്ത്രിച്ചു. പ്രമുഖ വാഗ്മി ശുഹൈൽ ഹൈതമി (പ്രിൻസിപ്പൾ ദഅവാ കോളേജ്) ഉൽബോധന ക്ലാസ് നടത്തി.

കെ കെ എം എ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ അബ്ദുള്ള, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി, ഇ കെ. അബുള്ള, പ്രമുഖ എഴുത്ത്കാരൻ നജീബ് മൂടാടി, ടി.എം. ഇസ്ഹാഖ് (കണ്ണൂർ ജില്ലാ പ്രസിഡണ്ട്), കെ.പി. അഷ്റഫ്, ഫർവാനിയ സോൺ വർക്കിംഗ്‌ പ്രസിഡന്റ്‌ മൊയ്തീൻ കോയ, സോൺ വൈസ് പ്രസിഡന്റ്‌ സാബിർ മുമ്മദ്, പി.കെ. കുട്യാലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബഷീർ അമേത്ത് ബഷീർ നന്ദി പറഞ്ഞു കോഴിക്കോട് ജില്ലാ നേതാക്കളായ മാമുക്കോയ അബ്ദുകുറ്റിച്ചിറ, യുസഫ്, മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Kuwait

സഹപ്രവർത്തകരുടെമക്കൾക്ക് ആദരവേകികുവൈറ്റ് തൃക്ക രിപ്പൂർ കെ.എം.സി.സി.

Published

on

കുവൈറ്റ് സിറ്റി : സഹ പ്രവർത്തകരുടെ മക്കൾക്ക് ആദരം നൽകി കുവൈത്ത് തൃക്കരിപ്പൂർ കെ.എം.സി.സി. മണ്ഡലം കമ്മിറ്റി. എസ്.എസ്.എൽ. സി., പ്ലസ് – ടു പരീക്ഷകളിൽ വിജയം നേടിയ കുവൈത്ത് കെ.എം.സി.സി മെമ്പർമാരുടെ മക്കളെ ആദരിക്കാൻ ഇൻസ്പെയർ 2k24 എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീർ ഉൽഘാടനം ചെയ്തു. വിജയികൾക്കുള്ള വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി. ഹമീദലി വിതരണം ചെയ്തു. കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ്ജ് അബ്ദുൾ ഹക്കീം അൽ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ ടെയിനർ ഹഖീം മാസ്റ്റാർമാടക്കാൽ മുഖ്യപ്രഭാഷണം നടത്തി.

Advertisement
inner ad

കുവൈത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുൻ വൈസ് പ്രസിഡന്റ് പി.എം എച്ച്. അബൂബക്കർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാൻ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ട്രഷറർ ലത്തീഫ് നീലഗിരി, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, ലോയേർസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എം.ടി.പി. എ.കരീം, കുവൈത്ത് കെ.എം.സി.സി. മണ്ഡലം ഭാരവാഹികളായ അമീർ കമ്മാടം, ടി.കെ.സി. സമീർ, അബ്ദുറഹിമാൻ തുരുത്തി, മുഹമ്മദ് തെക്കെകാട്, എ.ജി. അബ്ദുള്ള, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ എൻ.കെ.പി.മുഹമ്മദ് കുഞ്ഞി. പി.കെ.സി. കുഞ്ഞബ്ദുല്ല, എച്ച്.എം. കുഞ്ഞുബ്ദുല്ല, മണ്ഡലം എം.എസ്.എഫ്. ജനറൽ സെക്രട്ടറി ഉസ്മാൻ പോത്താംകണ്ടം, വി.വി.അബ്ദുല്ല ഹാജി, ഒ.ടി. അഹമ്മദ് ഹാജി, ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, പി.കെ.എം. കുട്ടി. കെ.എം. കുഞ്ഞി, ഇ.എം. കുട്ടി ഹാജി, പി.പി.ഇബ്രാഹിം പ്രസംഗിച്ചു.

Continue Reading

Featured

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു

Published

on

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗാലറിയിൽ നിന്നാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. .ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

Advertisement
inner ad
Continue Reading

Featured