കൊയിലാണ്ടിക്കൂട്ടം മുലയൂട്ടൽ കേന്ദ്രം നാടിന് സമർപ്പിച്ചു

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി : കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കുവൈത്ത് ചാപ്റ്റർ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച മുലയൂട്ടൽ കേന്ദ്രം നാടിന് സമർപ്പിച്ചു .  
എ. അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ കേന്ദ്രം സമർപ്പിച്ചു. 

കുവൈറ്റ്‌ ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ ചെയര്പേഴ്സൻ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില,  ഇ. കെ അജിത് (പൊതു മരാമത്ത്സ്റ്റാൻഡിംഗ് ചെയർമാൻ )ടി. ടി. ഇസ്മായിൽ (മുൻ പി എസ് സി മെമ്പർ )വി. പി. ഇബ്രാഹിം കുട്ടി, വൈശാഖ് (നഗരസഭ കൗൺസിലർമാർ )പവിത്രൻ കൊയിലാണ്ടി, റാഫി കൊയിലാണ്ടി,ശിവദാസൻ പിലാക്കാട്ട് (ജോയിന്റ് സെക്രട്ടറി കുവൈറ്റ്‌ ചാപ്റ്റർ ) റിയാസ് മൂടാടി (ട്രഷറർ കുവൈറ്റ്‌ ചാപ്റ്റർ ) ബാലൻ അമ്പാടി,റഷീദ് മൂടാടി എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.
ഡോക്ടർ രമ്യ ബോധവൽക്കരണക്ലാസ്സ് നടത്തി. ഡോക്ടർ പ്രമോദ് (സൂപ്രണ്ട് ഇൻ ചാർജ്) നന്ദി രേഖപ്പെടുത്തി.

Related posts

Leave a Comment