Connect with us
inner ad

Sports

ഐപിഎല്ലിലും കോഹ്ലി കളിക്കില്ല: ആരാധകന്റെ ചോദ്യത്തിന് ഗവാസക്കറിന്റെ മറുപടി

Avatar

Published

on

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി വിട്ടുനില്‍ക്കുന്നത്. ടീമില്‍നിന്ന് കോഹ്ലി പെട്ടെന്ന് അവധിയെടുത്തതിന്റെ കാരണം ബി.സി.സി.ഐയും വെളിപ്പെടുത്തിയിരുന്നില്ല.

ആരാധകര്‍ക്കിടയില്‍ ഇത് പലവിധ അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഇതിനിടെയാണ് കോഹ്ലിയും അനുഷ്‌ക ശര്‍മയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തുന്നത്. പിന്നാലെ ഡിവില്ലിയേഴ്‌സ് ഇക്കാര്യം പിന്‍വലിച്ചെങ്കിലും ആ വാര്‍ത്ത ശരിയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം തങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന കാര്യം കോഹ്ലി തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ലണ്ടനിലെ ആശുപത്രിയിലാണ് അനുഷ്‌ക രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ദമ്പതികള്‍ ഇപ്പോഴും ലണ്ടനില്‍തന്നെയാണ്. ഇതിനിടെയാണ് കോഹ്ലി ഐ.പി.എല്ലിലും കളിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശമാണ് അഭ്യൂഹം ശക്തമാക്കിയത്. മാര്‍ച്ച് 22ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരം.

‘കളിക്കുമോ… വ്യക്തിപരമായ കാരണങ്ങളാല്‍ കോഹ്ലി കളിക്കുന്നില്ല, ഒരുപക്ഷേ ഐ.പി.എല്ലിലും കളിച്ചേക്കില്ല’ -ഗവാസ്‌കര്‍ പറഞ്ഞു. നീണ്ട ഇടവേളക്കുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന കോഹ്ലി ഐ.പി.എല്ലില്‍ റണ്‍സ് അടിച്ചുകൂട്ടുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഗവാസ്‌കര്‍ ഇങ്ങനെ പ്രതികരിച്ചത്. റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ഗവാസ്‌കര്‍.ഈ ഐ.പി.എല്ലിലെ സൂപ്പര്‍താരം രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

റാഞ്ചിയില്‍ നടന്ന കരിയറിലെ രണ്ടാം ടെസ്റ്റില്‍ തന്നെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ഇന്നിങ്‌സിലെ 90 റണ്‍സും രണ്ടാം ഇന്നിങ്‌സിലെ 39 റണ്‍സ് നോട്ടൗട്ട് പ്രകടനവുമാണ് ഇന്ത്യക്ക് നാലാം ടെസ്റ്റില്‍ ജയവും പരമ്പരയും സമ്മാനിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമിൽ

Published

on

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിലെ അഞ്ച് ട്വന്റി-20കള്‍ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭന ജോ‌യിയും.കഴിഞ്ഞ വർഷം ഇന്ത്യൻ ടീമില്‍ ഇടം നേടിയ ആദ്യ കേരള താരമായി ചരിത്രം കുറിച്ച മിന്നുമണിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്നവരാണ് സജനയും ആശയും. വനിതാ പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് വയനാട് സ്വദേശിയായ സജനയ്ക്കും പുതുച്ചേരിയ്ക്കായി കളിക്കുന്ന തിരുവനന്തപുരം സ്വദേശി ആശാ ശോഭനയ്ക്കും സീനിയർ ടീമിലേക്കുള്ള വഴി തുറന്നത്.

Continue Reading

Kerala

പാലിയത്ത് രവിയച്ചന്‍ അന്തരിച്ചു; വിടവാങ്ങിയത് കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍

Published

on

തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചൻ (96) അന്തരിച്ചു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമംഗമായിരുന്നു. ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതൽ 17 വർഷം രഞ്ജി കളിച്ചു. ബാറ്റ്സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി. 55 ഒന്നാം ക്ളാസ് മത്സരങ്ങളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാർഥ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. രണ്ടുതവണ അദ്ദേഹം കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.
1952 മുതല്‍ 1970 വരെ കേരളത്തിനായി രഞ്ജി ക്രിക്കറ്റില്‍ 55 മത്സരങ്ങളാണ് കളിച്ചത്. 1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കി.

തൃപ്പൂണിത്തുറ കോവിലകത്ത് അനിയൻ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടിൽ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാർച്ച് 12 നായിരുന്നു രവിയച്ചന്റെ ജനനം. ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്. മകന്‍: രാംമോഹന്‍.മരുമകള്‍: ഷൈലജ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

News

ഇന്‍സ്റ്റഗ്രാമിൽ 15 മില്യൺ ഫോളോവേഴ്‌സുമായി ചെന്നൈ സൂപ്പർകിങ്‌സ്

Published

on

ഇന്‍സ്റ്റഗ്രാമിൽ റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.

‘ഇന്‍സ്റ്റയില്‍ 15 മില്ല്യണ്‍ വിസിലുകള്‍. മഞ്ഞനിറം എന്നന്നേക്കും വളരുകയാണ്’, ഇങ്ങനെയാണ് ചെന്നൈ എക്‌സിൽ കുറിച്ചത്. രണ്ടാമത്തെ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്,13.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആര്‍സിബിക്കുള്ളത്. മുംബൈ ഇന്ത്യൻസാണ് 13.2 മില്ല്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവെഴ്‌സുമായി മൂന്നാം സ്ഥാനത്ത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured