വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി കോഡൂര്‍ സഹകരണ റൂറല്‍ ബാങ്ക്

കോഡൂര്‍ , വിദ്യര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സൗകര്യമൊരുക്കി കോടൂര്‍ സഹകരണ റൂറല്‍ ബാങ്ക്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഒന്ന് മുതല്‍ 12 വെരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനം നടത്തുന്നതിന് മൊബൈല്‍ വാങ്ങുന്നതിന് പലിശ രഹിത വായ്പ നല്‍കുന്നതിന്റെ വിതരണോദ്ഘാടനം പി ഉബൈദുള്ള എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പാന്തൊടി അബ്ദുറസാഖ് ആദ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ എം കെ മുഹസിന്‍ . പി അബ്ബാസ് . ബാങ്ക് സെക്രട്ടറി പി.കെ ഹരിദാസന്‍ . സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment