Kuwait
ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് കോട്ടയംജില്ലാ അസ്സോസിയേഷൻ!
കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയ ഇംപീരിയൽ ഹാളിൽ വെച്ചു നടന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതവും, അഡ്വൈസറി ബോർഡ് മെമ്പർ ജിജോ ജേക്കബ് കുര്യൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. തുടർന്ന് 100 കണക്കിനു പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി.
കുവൈറ്റിൽ അവസാന തവണ സ്വകാര്യ സന്ദർശ്ശനത്തിന് വന്ന ഉമ്മൻ ചാണ്ടീ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ സ്വീകരണ യോഗത്തിൽ സംബന്ധിച്ചതും സംഘടനയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച് സംസാരിച്ചതുംയോഗത്തിൽ സംസാരിച്ചവർ ഓർത്തെടുത്തു.
അഡ്വൈസറി മെമ്പർ ഡോജി മാത്യു, ട്രഷറർ സുമേഷ് ടി എസ്, മീഡിയ കൺവീനർ അരുൺ രവി, വൈസ് പ്രസിഡന്റ് സുബിൻ ജോർജ്, ജോയിന്റ് ട്രഷറർ ജോസഫ് കെ.ജെ, മുൻ ജനറൽ സെക്രട്ടറി ജോർജ് കാലായിൽ, ചാരിറ്റി കൺവീനർ ഭൂപേഷ്, ഏരിയ കോർഡിനേറ്റർ റോബിൻ ലൂയിസ്, വിബ്ജിയോർ ടിവി പ്രതിനിധി നിജാസ് കാസിം, ചിന്നമ്മ റോയി എന്നിവർ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു സംസാരിച്ചു.
Kuwait
തനിമ വടംവലി മത്സരം ഡിസംബർ 13ലേക്ക് മാറ്റി!
കുവൈറ്റ് സിറ്റി : അവിചാരിതമായ കാരണങ്ങളാൽ നാളെ വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കാനിരുന്ന 18ആം ദേശീയ വടംവലി മത്സരങ്ങളും അനുബന്ധ പ്രൊഗ്ഗ്രാമുകളും അടുത്ത വെള്ളിയാഴ്ച2024 ഡിസംബർ 13ലേക്ക് മാറ്റി വെച്ചതായി തനിമ ഭാരവാഹികൾ അറിയിച്ചു .
Kuwait
ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി ആദരാഞ്ജലികളർപ്പിച്ചു
കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം നിര്യാതനായ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ശ്രീ ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദരാജ്ഞലികൾ അർപിച്ചു. സഭ മോർചുറിയിൽ അന്തിമോപചാരത്തിനു വെച്ച ഭൗതിക ശരീരത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുവേണ്ടി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ റീത്ത് സമർപ്പിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, യൂത്ത് വിങ് വൈസ് പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി പിള്ളൈ, വിജോ പി തോമസ്, ബത്താർ വൈക്കം,ലിബിൻ മുഴക്കുന്ന്,ബിനു യോഹന്നാൻ,ചിന്നു റോയ് തുടങ്ങി ഒഐസിസി നേതാക്കൾ പങ്കെടുത്തു. ഭൗതിക ശരീരം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് ജസീറ ഫ്‌ളൈറ്റിൽ കൊച്ചിയിലേക്ക് കൊണ്ട് പോകും.
Kuwait
കേരള അസോസിയേഷന്‍ കുവൈറ്റ് ‘നോട്ടം’ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 6 ന്
കുവൈറ്റ് സിറ്റി: കേരള അസോസിയേഷന്‍ കുവൈറ്റ് കണിയാപുരം രാമചന്ദ്രന്‍ സ്മാരക 11-മത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘നോട്ടം-2024’ ഡിസംബര്‍ 6 ന് നടക്കും . വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിമുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് ഫെസ്റ്റിവല്‍. പ്രവേശനം തികച്ചും സൗജന്യമാണ്. മലയാള സിനിമയില്‍ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവയില്‍ തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയ വിഷ്ണു ഉണ്ണികൃഷ്ണന് കണിയാപുരം രാമചന്ദ്രൻ സ്മാരക ‘യുവ പ്രതിഭ പുരസ്‌കാരം’ നല്‍കി ആദരിക്കും. പ്രശസ്തി പത്രവും, ഫലകവും, ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരന്‍, സിനിമ സംവിധായകരായ വി.സി.അഭിലാഷ്, ഡോണ്‍ പാലത്തറ എന്നിവരാണ് നോട്ടം ജൂറി അംഗങ്ങള്‍. പതിനൊന്നു ഹ്രസ്വ സിനിമകളുമായ് 2013 ൽ ആരംഭിച്ചതാണ് നോട്ടം ഫിലിം ഫെസ്റ്റിവൽ. ഇത്തവണ 32 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. പ്രദർശന വിഭാഗം സിനിമ,മത്സര വിഭാഗം സിനിമ, ഓപ്പൺ ഫോറം എന്നി ങ്ങിനെയായാണ് മേളയെ തരം തിരിച്ചിരിക്കുന്നത്. ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി സിനിമ, മികച്ച പ്രേക്ഷക സിനിമ, മികച്ച സ്റ്റുഡന്റ ഫിലിം, എന്നിവയും 10 വ്യകതിഗത അവാർഡുകളും നൽകു ന്നുണ്ട്. ഫെസ്റ്റിവൽ സ്പോൺസർ ചെയ്യുന്നത് ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, നീൽസജ് ഗ്രൂപ്പ് ഓഫ് കമ്പ നീസ്, ഗ്ലോബൽ ഇന്റർനാഷ്ണൽ, കാക്കി ഹോളിഡേയസ്, ബോസ്‌കോ പ്രിന്റിംഗ് പ്രെസ്സ് എന്നിവർ ആണ്.
ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് സിനിമ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കായി ഡിസംബർ 7 ന് വൈകീട്ട് 6 മണിക്ക് മെട്രോ കോർപ്പറേറ്റ് ഓഫീസ് ഹാളിൽ ജൂറി അംഗങ്ങൾ നയിക്കുന്ന ടെക്നിക്കൽ വർക്ക് ഷോപ് സംഘടി പ്പിക്കുന്നുണ്ട്. നോട്ടത്തിൽ പങ്കെടുത്ത സിനിമകളിൽ നിന്ന് മൂന്ന്പേർക്ക് വീതം പ്രസ്തുത വർക്ക് ഷോപ്പിൽ പങ്കെടുക്കാവു ന്നതാണ്. വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രെജിസ്ട്രേഷന് സംഘടകരെ 55831679, 99647998, 63336967, 9975 3705, 69064246 എന്നീ നമ്പറിൽ സമീപിക്കേണ്ടതാണ്. കുവൈറ്റിലെ എല്ലാ സിനിമപ്രേമികളെയും ഫെസ്റ്റിവലിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഇത് സംബന്ധിച്ച് കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റ് ൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട്, പ്രസിഡന്റ് ബേബി ഔസേഫ്, വൈസ് പ്രസിഡണ്ട് മഞ്ജു , ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർമാരായ ബിവിൻ തോമസ്, അനിൽ കെ ജി, ലോക കേരള സഭ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻഎന്നിവർ സംബന്ധിച്ചു. ശ്രീംലാൽ, അംഗം ഷംനാദ് തോട്ടത്തിൽ, ഷാജി രഘുവരൻ, ബൈജു തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login