Connect with us
48 birthday
top banner (1)

Kuwait

കോട്ടയം പെരുമയിൽ കോഡ്‌പാക് ജനകീയ സൗഹൃദ ഇഫ്ത്താർ

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്‌പാക്) ജനകീയ സൗഹൃദ ഇഫ്താർ കോട്ടയം പെരുമ വിളിച്ചോതുന്നതായി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ൽ വച്ചു സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് ഡോജി മാത്യു അധ്യക്ഷത വഹിച്ചു. മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ സി.ഇ.ഒ ശ്രീ മുഹമ്മദ്‌ അലി വി പി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ ശ്രീ അജ്മൽ പുഴകാട്ടിരി റമദാൻ സന്ദേശം നൽകി. നോമ്പ് എടുക്കുന്നത് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നതി നാണെന്നും അത് ദൈവത്തോട് മാത്രമേ ബോധിപ്പിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജനറൽ സെക്രട്ടറി സുമേഷ് ടി. എസ് സ്വാഗതം പറഞ്ഞു.

ശ്രീ അനീഷ് നായർ എൻ എസ്‌ എസ്‌ കുവൈറ്റ്‌, , ജയൻ സദാശിവൻ സാരഥി കുവൈറ്റ്‌, ബി എസ് പിള്ള ഒഐസിസി കുവൈറ്റ് , ബിജു കടവി തൃശൂർ അസോസിയേഷൻ എന്നിവരും സംസ്കൃതി കുവൈറ്റ്‌, ടെക്സാസ് കുവൈറ്റ്‌, തിരുവല്ല അസോസിയേഷൻ, മലപ്പുറം ജില്ലാ അസോസിയേഷൻ പ്രതിനിധികളും സംഘടനയുടെ രക്ഷാധികാരി ബിനോയ്‌ സെബാസ്റ്റ്യൻ, വനിത ചെയർ പേഴ്സൺ സെനി നിജിൻ, പ്രോഗ്രാം കൺവീനർസ് നിജിൻ ബേബി, ഷൈജു എബ്രഹാം എന്നിവർ ഇഫ്താർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ പ്രജിത് പ്രസാദ് നന്ദി പ്രകാശിപ്പിച്ചു, മുൻ പ്രസിഡന്റ് അനൂപ് സോമൻ , അഡ്വൈസറി ബോർഡ് മെമ്പർ ജസ്റ്റിൻ ജെയിംസ് ,രക്ഷാധികാരി ജിയോ തോമസ് , മീഡിയ കൺവീനർ വിപിൻ നായർ, വൈസ് പ്രസിഡന്റ് ജിത്തു തോമസ് , ജോ.ട്രഷറർ സിജോ കുര്യൻ , ചാരിറ്റി കോർഡിനേറ്റർ ഭൂപേഷ് തുളസീധരൻ, ജോയിന്റ് ചാരിറ്റി കോർഡിനേറ്റർമാരായ ജോസഫ് കെ.ജെ , ബീന വർഗീസ് , ഏരിയ കോർഡിനേറ്റർമാരായ അനിൽ കുറവിലങ്ങാട്,പ്രദീപ് കുമാർ,അബ്ദുൽ ജലീൽ, ഹരി കൃഷ്ണൻ, റോബിൻ തോമസ്,എക്സിക്യൂട്ടീവ് മെമ്പർമാരായ രതീഷ് കുമ്പളത്ത്,ജോജോ ജോർജ്, സുബിൻ ജോർജ്, മനോജ്‌ ഇത്തിത്താനം,ബിനു യേശുദാസ്, ദീപു,ഷെലിൻ ബാബു, രജിത വിനോദ് ,സവിത,പ്രവീൺ, സി എസ് ബിജുമോൻ,സുഭാഷ്, എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് !

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ! മെഡക്‌സ് മെഡിക്കൽകെയർ ഗ്രൂപ്പ് സി.ഇ.ഒ. കൂടിയായ പ്രസിഡന്റ് ശ്രീ: മുഹമ്മദ് അലി വി.പി യാണ് ഗ്രുപ്പിനു വേണ്ടി ഏറ്റവും മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ബഹു: എം.പി. ഫ്രാൻസിസ് ജോർജിൽ നിന്നും ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈറ്റ് പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരു പോലെ പ്രശസ്ത്തിയാർജിച്ച മെഡക്സ് മെഡിക്കൽ ഗ്രുപ്പിന്റെ കളങ്കമറ്റ ആതുരസേവനങ്ങൾക്കുള്ള ആദരവായാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കോട്ടയം ഡിസ്റ്റിൿട് അസോസിയേഷൻ കഴിഞ്ഞ ദിവസം അബ്ബാസിയ ആസ്പയർ സ്‌കൂളിൽ സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റിൽ വെച്ചാണ് ശ്രീ മാണി സി. കാപ്പൻ എം.എൽ.എ., പ്രശസ്ത നടിയും നർത്തകിയുമായ ശ്രീമതി ലക്ഷ്മി ഗോപലസ്വാമി തുടങ്ങിയവരുടെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തിൽ  ശ്രദ്ധേയമായ ഈ ആദരവ് മെഡക്‌സ് ഗ്രുപ്പിന് നൽകിയത്. പ്രൗഢ ഗംഭീരമായ വേദിയിൽ വെച്ച് ഇത്തരം ഒരു ബഹുമതി സ്വീകരിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നു പുരസ്‌കാര ചടങ്ങിന് ശേഷം ശ്രീ മുഹമ്മദ് അലി വി.പി പറഞ്ഞു.

Continue Reading

Kuwait

അബ്ദലിയിൽ വന്പിച്ച ചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : അബ്ദലിയിൽ വന്പിച്ച ചാരായഉൽപ്പാദന കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഫാം ഹൌസിനോ ട് ചേർന്ന നീന്തൽ കുളം ഡിസ്റ്റില്ലെറിയുടെപ്രധാന സംഭരണ കേന്ദ്രമായി ഉപയോഗിച്ചുവരികയായിരുന്നു നടത്തി പ്പുകാർ. കുറ്റവാളികളെ കസ്റ്റഡിയിലെടുത്തു ബന്ധപ്പെട്ട അധികാരികൾക്കു ചോദ്യം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. അടുത്ത കാലത്തായി ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ദാക്ഷിണ്യമില്ലാത്ത കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Continue Reading

Kuwait

60 വയസ്സുകാർക്ക് ആശ്വാസം; കടുത്ത ഫീസുകളിൽ നിന്നും മുക്തമാവുന്നു

Published

on

കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ ശേഷി സമിതി അധികൃതർ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ മാനവശേഷി ക്കായുള്ള പബ്ലിക് അതോറിറ്റി ബോർഡ് ഈ നിർദ്ദേശം അംഗീകരിച്ചിരുന്നു. ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും അധിക ഫീസ് നൽകാതെ സാധാരണ രീതിയിൽ താമസ രേഖ പുതുക്കുവാൻ കഴിയും. രാജ്യത്തെ പരിചയ സമ്പന്നരായ അവിദഗ്ദ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.പുതിയ തീരുമാനം പ്രകാരം ഈ വിഭാഗത്തിൽ പെട്ടവർക്ക് അധിക ഫീസ് കൂടാതെ സാധാരണ ഫീസ് നൽകി താമസ രേഖ പുതുക്കുവാനും മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് ഇഖാമ മാറ്റം നടത്തുവാനും കഴിയും.നേരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് 250 ദിനാറും, 500 ദിനാറിന്റെ വാർഷിക ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം 900 കുവൈറ്റ് ദിനാറോളം ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടെണ്ടി വന്നത്. കടുത്ത ഫീസ് നൽകി താമസ രേഖ പുതുക്കാനാവാതെ വന്നതിനെ തുടർന്ന് നിരവധി വിദഗ്ധ തൊഴിലാളികൾക്ക് രാജ്ജ്യം വിടേണ്ടിവന്നിരുന്നു. രാജ്‌ജ്യത്തെ ലേബർ മാർക്കറ്റിലും ഇതിന്റെ പ്രത്യാഘാതം പ്രത്യക്ഷമായിരുന്നു. പുതിയ നടപടികൾ 60 വയസ്സിനോട് അടുത്തുകൊണ്ടിരുന്ന പ്രവാസികളിൽ ചെറുതല്ലാത്ത ആശ്വാസം ജനിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെ ഇക്കാമ ട്രാൻസ്ഫർ സംബന്ധിച്ചും വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured