Kuwait
കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ് പാക് ) 2024 – 2025 കാലയളവിലേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് പ്രവർത്തന റിപ്പോർട്ടും , ട്രഷറർ സുമേഷ് ടി എസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് അരുൺ രവി , ജിജോ ജേക്കബ് കുര്യൻ എന്നിവർ വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2024 -2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ പ്രസിഡന്റ് ഡോജി മാത്യു, ജനറൽ സെക്രട്ടറി സുമേഷ് ടി എസ് , ട്രഷറർ പ്രജിത്ത് പ്രസാദ് , രക്ഷാധികളായി ജിയോ തോമസ്,ബിനോയ് സെബാസ്റ്റ്യൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായി , സി എസ് ബത്താർ, ജിജോ ജേക്കബ് കുര്യൻ, അരുൺ രവി, ജസ്റ്റിൻ ജെയിംസ്, വിജോ കെ.വി, എന്നിവരെയും നിജിൻ ബേബി , ജിത്തു തോമസ് (വൈസ് പ്രസിഡന്റ് ) റോബിൻ ലൂയിസ്, ഷൈജു എബ്രഹാം ( ജോയിന്റ് സെക്രട്ടറി), സിജോ കുര്യൻ (ജോയിന്റ് ട്രഷറർ ), ഭൂപേഷ് റ്റിറ്റി (ചാരിറ്റി കൺവീനർ ), ജോസഫ് കെ.ജെ , ബീന വർഗീസ് (ജോയിന്റ് ചാരിറ്റി കൺവീനർ) ,ഏരിയ കോർഡിനേറ്റർമാർ പ്രദീപ് കുമാർ (അബ്ബാസിയ ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീൽ ), അനിൽ കുറവിലങ്ങാട് (മഹ്ബൂല , അബുഹലീഫ ), അബ്ദുൽ ജലീൽ (സാൽമിയ,ഹവല്ലി),ഹരികൃഷ്ണൻ (ഫർവാനിയ, കൈത്താൻ ), റോബിൻ തോമസ് (ജഹറ), മീഡിയ പബ്ലിസിറ്റി കൺവീനർ വിപിൻ നായർ , മഹിളാ ചെയർപേഴ്സൺ സെനി നിജിൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ : അനൂപ് സോമൻ,രതീഷ് കുമ്പളത്ത്, പ്രസാദ് സി നായർ , ദീപു ഗോപാലകൃഷ്ണൻ, ജോജോ ജോർജ് , സുബിൻ ജോർജ്, ഷൈൻ ജോർജ് ,സിബി പീറ്റർ,ബിനു യേശുദാസ്, മനോജ് ഇത്തിത്താനം, സിജോമോൻ ജോസഫ് , ജിജുമോൻ , അഖിൽ വേണുഗോപാൽ , പ്രവീൺ ,സുഭാഷ് , ടിബാനിയ, ഷെലിൻ ബാബു, സിസി ആനി ജോൺ , രശ്മി രവീന്ദ്രൻ, രജിത വിനോദ് , സവിത രതീഷ് എന്നിവരെയും തിരഞ്ഞെടുത്തു.
Kuwait
മരുഭൂമിയിൽ ജോലി ചെയ്യുന്ന വർക്ക് കിറ്റ് വിതരണം നടത്തി
കുവൈത്ത് സിറ്റി : മരുഭൂമിയിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്ക് യൂത്ത് ഇന്ത്യ കുവൈത്തിന്റെയും കെ. ഐ. ജി കനിവിന്റെയും നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു, കെ ഐ ജി പ്രസിഡന്റ് പി. ടി ശരീഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് റസാഖ് നദ്വി, ഡോ. ശറഫുദ്ധീൻ എന്നിവർ സംസാരിച്ചു. കനിവ് കൺവീനർ ഫൈസൽ കെ. വി സമാപനം നടത്തി. കിറ്റ് വിതരണത്തിന് യൂത്ത് ഇന്ത്യ കുവൈത്ത് സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രഷറർ ഹസീബ്, എക്സിക്യൂട്ടീവ് അംഗം മഹനാസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. ഇരുന്നുറോളംപേർക്കാണ് ഭക്ഷ്യ വസ്തുക്കൾ, തണുപ്പ്‍ പ്രതിരോധ വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.
Kuwait
കെഎംസിസി പാലക്കാട് ജില്ലാ സമൂഹ വിവാഹ ബ്രൗഷർ പ്രകാശനവും ഫുട്ബാൾ മേള കൂപ്പൺ ഉൽഘടനവും ചെയ്തു
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഒരുക്കം 2024 2025 സമൂഹ വിവാഹം ബ്രൗഷർ പ്രകാശനവും.2ാം മത് ഉബൈദ് ചങ്ങലീരി മെമോറിയൽ ട്രോഫിക്കും, സിപി സൈദലവി (നാഫി) മെമോറിയൽ റണ്ണർ അപ്പ് ട്രോഫി ക്കും വേണ്ടിയുള്ള ഫുഡ് ബോൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോൽഘാടനവും നടന്നു. കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ ഖാരിക്ക് നൽകിക്കൊണ്ടു ഉദ്‌ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ, സെക്രട്ടറി ബഷീർ തെങ്കര, ട്രഷർ അബ്ദുറസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റ് മാരായ ഷിഹാബ് പൂവക്കോട്, മമ്മുണ്ണി, സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സൈദലവി വിളയൂർ, സുലൈമാൻ പിലാത്തറ, ജില്ലാ സ്പോർട്സ് കൺവീനർ അൻസാർ കെ. വി., വിവിധ മണ്ടലം ഭരവഹികളായ ബഷീർ വജിദാൻ, വീരാൻ കൊപ്പം, നാസർ പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Kuwait
തിരുവനന്തപുരം സ്വദേശി യുവാവ് കുവൈറ്റിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
കുവൈത്ത് സിറ്റി : കുവൈത്തിൽ വഫ്രയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് മലയാളി മരണമടഞ്ഞു, തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ – പുന്നകുളം സ്വദേശി വേലയുധ സധനത്തിൽ, നിതിൻ രാജ് (33) ആണ് മരണമടഞ്ഞത്. ബഹു. കോവളം എം എൽ എ ശ്രീ എം വിൻസെന്റിന്റെ നിരന്തരമുള്ള ഇടപെടലിനെ തുടർന്ന് കാര്യങ്ങൾ വേഗത്തിലാക്കുകയും ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികക്രമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. നാളെ ഉച്ചക്ക് ശേഷം സബാ മോർച്ച്യുറിയിൽ അന്തിമോപചാരത്തിനു അവസരമുണ്ടായിരിക്കുന്നതാണ് . മൃതദേഹം നാളെ വൈകുന്നേരത്തെ കുവൈറ്റ് എയർ വേസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാണ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News1 month ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login