മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരിയും അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ അമേരിക്കയിലേക്ക് യാത്ര തിരിക്കും. ചികിൽസാർത്ഥമാണ് കോടിയേരിയുടെ വിദേശ യാത്ര. നാളെ പുലർച്ചെ കോടിയേരി അമേരിക്കയിലേക്ക് പോകുമെന്ന് വിശദീകരിച്ച് സിപിഎം ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കി. അതേസമയം, സെക്രട്ടറിയുടെ ചുമതല പകരം ആർക്കും നൽകിയിട്ടില്ല. പാർട്ടി സെൻ്റർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അർബുദത്തിൽ തുടർ ചികിത്സക്കായി അമേരിക്കയിൽ പോകുന്നത്.

Related posts

Leave a Comment