കോൺഗ്രസിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ വർഗീയ പ്രചരണങ്ങൾ ബി.ജെ.പിക്ക് വേണ്ടിയുള്ള കൊട്ടേഷൻ ജോലി: അഡ്വ.കെ.പി.ശ്രീകുമാർ

കോൺഗ്രസിനെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വർഗീയ പ്രചരണങ്ങൾ ബി.ജെ.പിക്ക് വേണ്ടിയുള്ള കൊട്ടേഷൻ ജോലിയുടെ ഭാഗം ആണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ. ബി.ജെ.പിക്കെതിരെ ദേശീയ ബദലാവാൻ കോൺഗ്രസിനാവില്ലെന്ന സി.പി.എം കേരള ഘടകത്തിന്റെ നിലപാടും കോടിയേരിയുടെ ഇപ്പോഴത്തെ പ്രസ്താവനകളും കൂട്ടിവായിക്കേണ്ടതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സി.പി.എം കേരള ഘടകം നടത്തുന്ന ഇത്തരം പ്രചരണങ്ങൾ കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ സ്വപ്നങ്ങൾക്ക് ശക്തി പകരുവാൻ വേണ്ടിയാണ്.കോൺഗ്രസിനെ ചൂണ്ടി ബി.ജെ.പിയെ തങ്ങളോടൊപ്പം നിർത്തുന്ന സിപിഎം, ഇത്തരം വർഗീയ പ്രചരണങ്ങളിലൂടെ മത ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടുവാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനായി തരാതരംപോലെ ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും താലോലിക്കുന്ന കേരള സിപിഎം, വർഗീയതയിൽ ബി.ജെ.പിയെപോലും നാണിപ്പിക്കുകയും തോൽപ്പിക്കുകയുമാണ്.അധികാരത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ വർഗീയതയ്ക്ക് അടിയറ വെക്കുന്ന സിപിഎമ്മിന്റെ കേരള ഘടകത്തെ പിരിച്ചുവിടാൻ സി.പി.എം ദേശീയ നേതൃത്വം തയ്യാറാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment