കൊടികുത്തിമല ശുചീകരണ പ്രവര്‍ത്തനം തുടങ്ങി

പെരിന്തല്‍മണ്ണ :മലബാറിലെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന കൊടികുത്തിമല നജീബ് കാന്തപുരം എം എല്‍ എ യുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികളാരംഭിച്ചു.ഓഗസ്റ്റ് ഒന്നിന് കൊടികുത്തിമല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായിട്ടാണ് കാട് കള്‍ വെട്ടിത്തെളിയിക്കുന്നത്. പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ട്രോമ കെയര്‍ വളണ്ടിയര്‍മാരും ശുചീകരണ പ്രവൃത്തികളില്‍ സജീവമായി പങ്കെടുത്തു. കുറച്ചു സമയം അവര്‍ക്കൊപ്പം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എം എല്‍ എ ശുചീകരണ പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയ ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.കൊവിഡ് പ്രതിസന്ധി കാരണം രണ്ട് വര്‍ഷത്തോളം സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് അടച്ചിട്ടിരിക്കുകയായിരുന്നു.

Related posts

Leave a Comment