സിൽവർ ലൈൻ തടയണം ; കൊടിക്കുന്നിൽ

ന്യൂ ഡൽഹി :കേരളത്തെ രണ്ടായി വെട്ടി മുറിക്കുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

പരിസ്ഥിതി നാശത്തിനും വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിലേക്കും ലക്ഷക്കണക്കിന് കോടി രൂപയുടെ കടബാധ്യതയിലേക്കും കേരളത്തെ തള്ളിവിടുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിസമ്പന്നൻമാരുടെ മാത്രം യാത്രാസൗകര്യം ആയ സിൽവർലൈൻ , 11 ജില്ലകളിലെ നൂറുകണക്കിന് ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ നിലനിർത്തുന്നു. കേരളത്തിന്റെ ഇപ്പോൾത്തന്നെ ദുർബലമായ പരിസ്ഥിതിയെ, തണ്ണീർത്തടങ്ങളും പുഴകളും നദികളും ഉൾപ്പെടെയുള്ളവയെ തകർത്തെറിയുന്ന തരത്തിലുള്ള സിൽവർലൈൻ പദ്ധതിക്ക് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, ഇപ്പോൾ തന്നെ പരിസ്ഥിതിനാശം അനുഭവിക്കുന്ന കേരളത്തിന് ഇന്ന് താങ്ങാനാവില്ലന്നും പദ്ധതി നിർത്തിവെക്കാനുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്നും കൊടിക്കുന്നിൽ നൽകിയ നോട്ടീസിൽ പറയുന്നു.

Related posts

Leave a Comment