സി ബി ഐ അന്വേഷണത്തിന് പിന്നിൽ രഹസ്യ ധാരണ: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: സോളാർ കേസിൽ സിബി ഐ അന്വേഷണം ആരംഭിച്ചത്  മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. ഡോളർക്കടത്തുമായി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേസിലെ പ്രതിയുടെ രഹസ്യമൊഴി ഉണ്ടായിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ അവ പരിശോധിക്കാൻ തയ്യാറാകാത്തതും മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത്  ചോദ്യം ചെയ്യാത്തതും അതിന് തെളിവാണ്. കൊടകര കുഴൽപ്പണകേസിൽ പ്രതിസ്ഥാനത്ത് വരേണ്ടവർ സാക്ഷിപട്ടികയിൽ ഇടം പിടിച്ചതും ഇതേ രഹസ്യധാരണയുടെ ഭാഗമാണെന്ന് പറഞ്ഞാൽ കുറ്റംപറയാനാകില്ല.
മുഖ്യമന്ത്രിയുടെ പോലീസ് പലവട്ടം അന്വേഷിച്ച് തെളിവില്ലെന്ന കണ്ടെത്തിയ സോളാർ കേസ് സിബി ഐക്ക് വിട്ടത് രാഷ്ട്രീയവൈര്യം കൊണ്ടാണ്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണിത്. പാരാതിക്കാരി 32 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.കള്ളക്കേസിൽ കുടുക്കി കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ തകർക്കാമെന്നാണ് സിപിഎമ്മും ബിജെപിയും കരുതുന്നത്.ഓലപാമ്പ് കാട്ടിയാൽ ഭയക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസെന്നും നിയമപരമായി കേസിനെ നേരിടുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Related posts

Leave a Comment