ഉത്തർ പ്രദേശിലെ പീഡനം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം :കൊടിക്കുന്നിൽ സുരേഷ്

ന്യൂ ഡൽഹി :ഉത്തർപ്രദേശിലെ മുസഫർനഗറിൽ പതിനേഴ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയ ശേഷം പീഡിപ്പിച്ച സംഭവം അതിദാരുണമാണെന്നും ഉത്തർ പ്രദേശിലെ നിയമവാഴ്ചയുടെ തകർച്ചയുടെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണെന്നും വിഷയം ലോക്സഭാ നടപടികൾ നിർത്തിവെച്ചുകൊണ്ട് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭാ സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ബന്ധപ്പെട്ട സ്‌കൂളുകളുടെ ലൈസൻസ് ഉടൻ റദ്ദു ചെയ്യണമെന്നും, കുറ്റകൃത്യം നടന്ന് പതിനാലു ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് പ്രതികൾക്ക് വേണ്ടി നിൽക്കുന്ന ഒരു സർക്കാരും പോലീസ് സംവിധാനവും ഉള്ളതുകൊണ്ടാണെന്നും ഉത്തർപ്രദേശിൽ തുടർന്നുവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ദേശീയ തലത്തിൽ ചർച്ചയാവേണ്ടത് അത്യാവശ്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കേന്ദ്ര സർക്കാർ ഉത്തർ പ്രദേശ് ഗവർണറോട് റിപ്പോർട്ട് തേടണമെന്നും എം പി കൂട്ടി ചേർത്തു.

Related posts

Leave a Comment