Connect with us
,KIJU

Kerala

പുതുപ്പള്ളി സമ്മാനിക്കുക ചരിത്രത്തിലെ ഏറ്റവും വലിയ വിജയം: കൊടിക്കുന്നിൽ സുരേഷ് എം പി

Avatar

Published

on

കൊല്ലം: സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കോൺഗ്രസും യു ഡി എഫും പുതുപ്പള്ളിയിൽ എത്തിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി.

ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമായതോടെ സി പി എം കേന്ദ്രങ്ങളിൽ എങ്ങും കടുത്ത അങ്കലാപ്പും ആശങ്കയും പരാജയ ഭീതിയുമാണ് നിറയുന്നതെന്നും , പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള ശക്തമായ പ്രഹരമാണ് പുതുപ്പള്ളിയിലെ വോട്ടർമാർ നൽകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

കർഷകരുടെ രോഷം ശക്തമായി അലയടിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പിണറായി ഭരണകൂടത്തിന്റെ കർഷകവിരുദ്ധ നയങ്ങളും തിരുവോണത്തിന് പോലും കർഷകരുടെ നെല്ല് വില നൽകാതെ അവരെ വഞ്ചിച്ചതും, റബ്ബർ കർഷകരുടെ നേർക്കുള്ള നിഷേധ സമീപനവും, സംസ്ഥാനത്ത് ദിനം പ്രതി വർദ്ധിച്ചു വരുന്ന വിലക്കയറ്റവും , വീട്ടു കരം , വെള്ളക്കരം, വൈദ്യുതി ചാർജ്, സെസ്, എന്നിങ്ങനെ ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത രീതിയിലെ ചൂഷണവും , യശഃശരീരനായ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെപ്പോലും വേട്ടായാടിയ സൈബർ ഗുണ്ടകളുടെ നെറികേടും, സമസ്ത മേഖലയിലും നിറയുന്ന അഴിമതിയും എല്ലാം ചർച്ചയാവുകയും പുതുപ്പള്ളിയിലെ വോട്ടർമാർ അതിശകതമായി പിണറായി ഭരണകൂടത്തിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

Alappuzha

ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; കുത്തേറ്റത് 11 തവണ
പ്രതി കസ്റ്റഡിയില്‍

Published

on


ആലപ്പുഴ: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെങ്ങന്നൂര്‍ പിരളശ്ശേരി അജയ്ഭവനില്‍ രാധ(62)യെയാണ് ഭര്‍ത്താവ് ശിവന്‍കുട്ടി(68) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Alappuzha

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

Published

on

Advertisement
inner ad

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ്‌ സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ്‌ വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.

Advertisement
inner ad
Continue Reading

Kerala

സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

അതേസമയം ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.

Advertisement
inner ad
Continue Reading

Featured