കൊടി സുനിയുടെ ഫോൺ വിളി ; ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് സാധ്യത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ട​​​വു​​​കാ​​​രു​​​ടെ ഫോ​​​ണ്‍​വി​​​ളി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​യ്യൂ​​​ര്‍ സെ​​​ന്‍​​​ട്ര​​​ല്‍ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ട് എ.​​​ജി.സു​​​രേ​​​ഷി​​​നെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന അ​​​ച്ച​​​ട​​​ക്കന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യേ​​​ക്കും. കൊ​​​ല​​​ക്കേ​​​സ് പ്ര​​​തി​​​ക​​​ളാ​​​യ ത​​​ട​​​വു​​​കാ​​​രാ​​​യ കൊ​​​ടി സു​​​നി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ടി​​​നു ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ടി​​​നു വീ​​​ണ്ടും കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​​​കി.

ജ​​​യി​​​ല്‍ മേ​​​ധാ​​​വി ഷേ​​​യ്ക് ദ​​​ര്‍​​​ബേ​​​ഷ് സാ​​​ഹി​​​ബ് വി​​​യ്യൂ​​​ര്‍ ജ​​​യി​​​ലി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് വീ​​​ണ്ടും നോ​​​ട്ടീ​​​സ് ന​​​ല്‍​​​കി​​​യ​​​ത്. ത​​​ട​​​വു​​​കാ​​​രു​​​ടെ ഫോ​​​ണ്‍​വി​​​ളി സം​​​ബ​​​ന്ധി​​​ച്ച്‌ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ജ​​​യി​​​ല്‍ ഡി​​​ഐ​​​ജി വി​​​നോ​​​ദ് കു​​​മാ​​​റി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സൂ​​​പ്ര​​​ണ്ടി​​​ന് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​​​കി​​​യി​​​രു​​​ന്നു.

കൊ​​​ല​​​ക്കേ​​​സ് പ്ര​​​തി​​​ക​​​ളാ​​​യ കൊ​​​ടി സു​​​നി, റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​രു​​​മാ​​​യു​​​ള്ള ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ബ​​​ന്ധം ഡി​​​ഐ​​​ജി​​​യു​​​ടെ അ​​​ന്വേ ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കൊ​​​ല​​​ക്കേ​​​സ് പ്ര​​​തി​​​യാ​​​യ റ​​​ഷീ​​​ദി​​​നെ സൂ​​​പ്ര​​​ണ്ട് ഓ​​​ര്‍​​​ഡ​​​ര്‍​​​ലി​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ.​​​ജി. സു​​​രേ​​​ഷി​​​ന്‍റെ ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്ന് റ​​​ഷീ​​​ദ് ജ​​​യി​​​ലി​​​നു പു​​​റ​​​ത്തേ​​​ക്ക് ഫോ​​​ണ്‍ വി​​​ളി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

പ്ര​​​തി​​​ക​​​ള്‍​​​ക്കു ഫോ​​​ണ്‍ വി​​​ളി​​​ക്കാ​​​ന്‍ സു​​​രേ​​​ഷ് സൗ​​​ക​​​ര്യം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ല്‍. ഫോ​​​ണ്‍​വി​​​ളി ക​​​ണ്ടെ​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം​​​മാ​​​റ്റാ​​​ന്‍ സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​മുണ്ടാ​​​യി. കൂ​​​ടാ​​​തെ ജ​​​യി​​​ലി​​​ന്‍റെ സു​​​ര​​​ക്ഷാ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ഭാ​​​ഗ​​​ത്തു ഗു​​​രു​​​ത​​​ര വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ഇ​​​തി​​​നുപു​​​റ​​​മേ സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളും ഫോ​​​ണ്‍​വി​​​ളി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.

Related posts

Leave a Comment