വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും സിം കാര്‍ഡുകള്‍ കണ്ടെടുത്തു ; കൊടി സുനി ഏതാനും ദിവസം മുന്‍പ് വരെ കഴിഞ്ഞത് ഈ സെല്ലിലായിരുന്നു

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും സിം കാര്‍ഡുകള്‍ കണ്ടെടുത്തു. മധ്യമേഖല ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തടവുകാരനില്‍ നിന്ന് 4 മൊബൈല്‍ സിം കാര്‍ഡുകള്‍ പിടിച്ചെടുത്തത്. കോട്ടയം സ്വദേശി ജെസ്‌മോനില്‍ നിന്നാണ് സിം കാര്‍ഡുകള്‍ പിടികൂടിയത്. മറ്റൊരു തടവുകാരനില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു.

ടിപി ചന്ദ്രശേഖരന്‍ വധകേസ് പ്രതി കൊടി സുനി ഏതാനും ദിവസം മുന്‍പ് വരെ കഴിഞ്ഞത് ഈ സെല്ലിലായിരുന്നു. ആകെ നാല് സിം കാര്‍ഡുകളാണ് കണ്ടെടുത്തത്. സുനിയുടെ സഹതടവുകാരനടക്കം 2 പേരെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി. സി ബ്ലോക്കില്‍ തടവില്‍ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി ജെയ്‌സണ്‍, ത്യശ്ശൂര്‍ സ്വദേശി സാമുവല്‍ എന്നിവരില്‍ നിന്നാണ് സിം കാര്‍ഡുകള്‍ പിടികൂടിയത്. ഇതില്‍ 3 സിം കാര്‍ഡുകളും ജെയ്‌സണ്‍ന്റെ കൈവശമായിരുന്നു. കൊടി സുനിയുടെ സഹ തടവുകാരനായിരുന്നു ജെയ്‌സണ്‍. സുനിയെ കഴിഞ്ഞ ദിവസം അതി സുരക്ഷാ ജയിലിലേക്കു മാറ്റുന്നത് വരെയും ഇരുവരും ഒന്നിച്ചായിരുന്നു. അയ്യന്തോള്‍ ഫഌറ്റ് കൊലപാതക കേസ് പ്രതി റഷീദിന്റെ കൂട്ടാളിയാണ് സാമുവല്‍.

ഇന്നലെ രാത്രിയാണ് സാം തങ്കയ്യനും സംഘവും സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയത്. തടവുകാരെ പുറത്തിറക്കി സെല്ലുകള്‍ അരിച്ചു പെറുക്കിയായിരുന്നു പരിശോധന. ഭിത്തിയില്‍ വിടവുണ്ടാക്കിയാണ് ജെയ്‌സണ്‍ മൂന്ന് സിം കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ മാഗസിന്‍ താളില്‍ ഒട്ടിച്ചു ചേര്‍ത്ത നിലയിലായിരുന്നു സാമുവലിന്റെ സിം കാര്‍ഡ്.

നേരത്തെയും പതിവായി ജയിലിലില്‍ നിന്ന് പ്രതികളുടെ കൈയ്യില്‍ നിന്നും ഫോണ്‍ പിടിച്ചിരുന്നു. പ്രതികളുടെ ഫോണ്‍വിളിയെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പട്ടിട്ടുണ്ട്്. പ്രതികള്‍ ആരുമായൊക്കെ ഫോണില്‍ സംസാരിച്ചുവെന്നതും അന്വേഷിക്കണമെന്ന് ജയില്‍മേധാവിയോട് ആവശ്യപ്പെട്ടു. പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റഷീദിനെയും ,സുനിയെയും മാറ്റിയിരുന്നു. എന്നാല്‍ ഈ പശ്ചാതലത്തിലാണ് വീണ്ടും സിം കണ്ടെടുത്തത്. തടവുക്കാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധമാണ് ഈ ക്രമക്കേടുകള്‍ക്ക് കാരണമെന്നാണ് കഴിഞ്ഞ തവണ ഫോണ്‍ പിടിച്ചപ്പോള്‍ രഹസ്യാന്വോഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.

Related posts

Leave a Comment