തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിൻറെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത്തരം കൊലപാതകങ്ങളെ പിന്തുണയ്ക്കില്ല. പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായി. പൊലീസിൻറെ സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ തലയിൽ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ഒരു ക്രിമിനൽ ശൈലിയും സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവുമധികം പ്രതികൾ സിപിഎം പ്രവർത്തകരാണ്. കൊലക്കേസ് പ്രതികളെ ജയിലിൽ കാണാൻ പോകുന്നയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. കൊലക്കത്തി താഴെ വയ്ക്കാൻ സിപിഎം അണികളോട് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Related posts
-
യുഡിഎഫ് വിജയിച്ചാൽ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് കെ.സുധാകരൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.... -
തൃക്കാക്കര പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് ; മുന്നേറ്റം തുടർന്ന് ഉമ തോമസ്
കൊച്ചി : തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർഥികളുടെ മണ്ഡല പര്യടനം ആരംഭിച്ചതോടെ മൂന്നാം ഘട്ട പ്രചാരണത്തിന് തുടക്കമായി. മൂന്നാംഘട്ട പ്രചാരണത്തിലേക്ക് സ്ഥാനാർഥികൾ കടക്കുമ്പോൾ... -
പ്രതികാത്മക കെ റെയിൽ കുറ്റിക്ക് റീത്ത് സമർപ്പിച്ചു
തൃക്കാക്കര: കെ റെയിൽ കുറ്റിയിടൽ സംസ്ഥാന സർക്കാർ അവസാനിപ്പിച്ചതിന് പുറകെ കെ റെയിൽ കുറ്റിക്ക് യുഡിഎഫ് റീത്ത് സമർപ്പിച്ചു. കെപിസിസി പ്രസിഡൻ്റ്...