കൊച്ചിയിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ സ്റ്റേഷനുകള്‍ക്ക് ഡിസിപിയുടെ നിര്‍ദ്ദേശം

കൊച്ചി: കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കൊച്ചി ഡിസിപിയുടെ കര്‍ശന നിര്‍ദ്ദേശം. ഡിസിപി ഐശ്വര്യ ദോഗ്രെയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിൻ്റെ പകര്‍പ്പ് പുറത്തായിരിക്കുകയാണ്.

കൊവിഡ് പരിശോധനയുടെ മറവില്‍ പൊലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താക്കീത്. പെറ്റികേസുകളെടുത്ത് പൊലീസ് ജനങ്ങളെ പിഴിയുന്നുവെന്ന വിമര്‍ശനം അടുത്തിടെ നിയമസഭയിലും വലിയ ബഹളത്തിനിടയാക്കിയിരുന്നു. പോലീസിന്റെ അനാവശ്യമായ പിഴ ചുമത്തൽ മൂലം ഒട്ടേറെ പ്രശ്നങ്ങൾ കഴിഞ്ഞ് മാസങ്ങളിൽ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.അനാവശ്യ പണപ്പിരിവിൽ വലഞ്ഞ് ജനം നിരവധി പ്രതിശേധ മാർ​​ഗങ്ങളുമായി റോഡിലിറങ്ങിയതും വലിയ ചർച്ചക്ക് വഴിവച്ചിരുന്നു. നിയമസഭയിൽ പോലീസ് നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമർഷനങ്ങൾ ഉന്നയിച്ചിരുന്നു.

Related posts

Leave a Comment