മോഡലുകളുടെ ദുരൂഹ മരണം; കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ വാഹനാപകടത്തിൽ മരിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കൊല്ലം സ്വദേശി സൈജു തങ്കച്ചന്‍റെ അറസ്റ്റോടെയാണ് വാഹനാപകടക്കേസിലെ ദുരൂഹതകളുടെ ചുരു‍ള‍ഴിക്കാന്‍ അന്വേഷണ സംഘത്തിന് ക‍ഴിഞ്ഞത്.മുന്‍ മിസ് കേരള അന്‍സി കബീര്‍,മുന്‍ റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സഞ്ചരിച്ച കാറിനെ സൈജു തന്‍റെ ഓഡി കാറില്‍ ദുരുദ്ദേശത്തോടെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.ക‍ഴിഞ്ഞ മാസം 1ന് പുലര്‍ച്ചെയാണ് അന്‍സി കബീര്‍ ഉള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച കാര്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്.കാറോടിച്ചിരുന്ന അബ്ദുള്‍ റഹ്മാനൊ‍ഴികെ മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചിരുന്നു.ഈ മാസം തന്നെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.

Related posts

Leave a Comment