മെട്രോ ജനകീയ യാത്രയ്ക്ക് കോടതിയുടെ ഗ്രീൻ സിഗ്നൽ ; ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെ മുഴുവന്‍ പേരെയും വെറുതെവിട്ടു

കൊച്ചി: മെട്രോ ജനകീയ യാത്ര കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു. രമേശ് ചെന്നിത്തല, എം എം ഹസന്‍, വി ഡി സതീശന്‍, പി ടി തോമസ് തുടങ്ങി 29 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. ജനപ്രതിനിധികള്‍ക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

2017 ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ജനകീയ യാത്ര നടത്തിയത്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര. മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്‍റെ മെട്രോ യാത്ര.

Related posts

Leave a Comment