നഗരത്തിലെ റോഡുകളെ ട്രോളി കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ് ; ഒട്ടേറെപ്പേരാണ് പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്

കൊച്ചി: നഗരത്തിലെ റോഡുകളെ ട്രോളി കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചിയിൽ റോഡ് കടക്കാൻ നീന്തൽ പഠിക്കണമെന്നും എന്നാൽ കൊച്ചി മെട്രോയിൽ സഞ്ചരിക്കാൻ അതിന്റെ ആവശ്യമില്ലെന്നും സൂചിപ്പിക്കുന്ന ട്രോളാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു വശത്ത് മായാവി സിനിമയിൽ സലീം കുമാർ കുടവുമായി പുഴ നീന്തികടക്കുന്ന ചിത്രവും മറുവശത്ത് കൈയിൽ ലാപ്ടോപ്പുമായി ഒരു ആഢംബരകാറിൽ യാത്ര ചെയ്യുന്ന വിജയുടെ ചിത്രവുമായാണ് ട്രോൾ ഇട്ടിരിക്കുന്നത്.

മഴ പെയ്താൽ കൊച്ചിയു‌ടെ റോഡ് മുഴുവൻ വെള്ളക്കെട്ട് ആകുന്ന സാഹചര്യമാണുള്ളത്. എം ജി റോഡിലും ബാനർജി റോഡിലുമായുള്ള മെട്രോ സ്റ്റേഷനുകളുടെ മുന്നിൽ തന്നെ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടും. കൊച്ചി മെട്രോയുടെ പേജിൽ വന്ന പോസ്റ്റിനു കീഴിൽ ഒട്ടേറെപ്പേരാണ് പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.

Related posts

Leave a Comment