Connect with us
48 birthday
top banner (1)

Ernakulam

ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ കൊച്ചി മെട്രോയും

Avatar

Published

on

കൊച്ചി: ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ ഇക്കുറി കൊച്ചി മെട്രോയും. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സർവീസ് സമയം നീട്ടിയിരിക്കുകയാണ് കൊച്ചി മെട്രോ. ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്താനാണ് തീരുമാനം. പുലർച്ചെ ഒരു മണിക്കാകും ആലുവ, എസ്.എൻ ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസ്.പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് യാത്രാ ക്ലേശം ഉണ്ടാകാതിരിക്കാനാണ് കൊച്ചി മെട്രോ സർവീസുകൾ പുനക്രമീകരിച്ചിരിക്കുന്നത്.

Ernakulam

നെ​ടു​മ്പാ​ശേ​രിയിൽ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

Published

on

എറണാകുളം: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ന്‍ റി​ദാ​ന്‍ ജാ​ജു​വാ​ണ് മ​രി​ച്ച​ത്.ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​യ്പു​രി​ൽ നി​ന്നു രാ​വി​ലെ 11.30നു ​ലാ​ൻ‌​ഡ് ചെ​യ്ത വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ എ​ത്തി​യ​ത്. പി​ന്നീ​ട് സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ റി​ദാ​ൻ ക​ഫ്റ്റീ​രി​യ​യ്ക്കു സ​മീ​പ​മു​ള്ള തു​റ​ന്ന മാ​ലി​ന്യ​ക്കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading

Ernakulam

ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

on

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisement
inner ad
Continue Reading

Ernakulam

കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം

Published

on

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. കേരളം പൊലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിർമിക്കാൻ പഠിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

കൂടുതൽ വസ്തുതകൾ അന്വേഷിക്കുന്നതിനാണ് കേരളം പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്. ഈ അന്വേഷണം കൂടി പൂർത്തിയാക്കിയാൽ നിലവിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ കോടതിയിൽ നൽകാനാകും എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Advertisement
inner ad
Continue Reading

Featured