കൊച്ചി മെട്രോ നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും

കൊച്ചി: കേരളത്തിൽ കൊവിഡ് മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് സർവീസ് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കും. രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് വരെയാണ് സർവ്വീസുണ്ടാവുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സമയം പുനക്രമീകരിക്കും.
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെ.എം.ആർ.എല്ലിനെ സമീപിച്ചിരുന്നു. 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.

Related posts

Leave a Comment